Wednesday, September 30, 2026

പ്രണയം നടിച്ച് വീഡിയോ കോള്‍ ചെയ്ത് സ്‌ക്രീന്‍ഷോട്ട് എടുത്ത് ഭീഷണി; മലപ്പുറം സ്വദേശികളായ യുവാക്കള്‍ പിടിയില്‍

ഗുരുവായൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ സാമൂഹികമാധ്യമം വഴി പരിചയപ്പെട്ടശേഷം നഗ്നചിത്രങ്ങളും വീഡിയോയും ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ യുവാക്കള്‍ പിടിയിൽ. മലപ്പുറം മുണ്ടപറമ്പ് സ്വദേശികളായ മുഹമ്മദാലി, ഇർഷാദ് എന്നിവരെയാണ് ഗുരുവായൂർ പൊലീസ് പിടികൂടിയത്.

ഗുരുവായൂര്‍ സ്വദേശിനിയായ പ്ലസ്ടു വിദ്യാര്‍ഥിനി നല്‍കിയ പരാതിയിലാണ് നടപടി. പിന്നീട് പെണ്‍കുട്ടികളുടെ നഗ്നവീഡിയോ ആവശ്യപ്പെടുകയും തന്നില്ലെങ്കില്‍ വീഡിയോകോളും ചാറ്റിങ്ങും സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന്‌ ഭീഷണിപ്പെടുത്തുകയും ചെയ്തു. വീഡിയോ കോളിൽ നഗ്‌നത പ്രദർശിപ്പിച്ചില്ലെങ്കിൽ മോർഫ് ചെയ്ത ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നാണ് ഭീഷണിപ്പെടുത്തിയത്. ഇവരുടെ ഫോണ്‍ പരിശോധിച്ചതില്‍ ഇത്തരത്തില്‍ ഒട്ടേറെ സംഭവങ്ങള്‍ കണ്ടെത്തുകയും ചെയ്തു.

Related Articles

Latest Articles