തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ സ്റ്റേഷന്‍ (Railway Station) പാർക്കിംഗ് ഗ്രൗണ്ടിലുണ്ടായിരുന്ന 19 വാഹനങ്ങള്‍ അടിച്ചുതകർത്ത സംഭവത്തിൽ യുവാവ് പിടിയിൽ. പൂജപ്പുര സ്വദേശി എബ്രഹാം ജോഷ്വയെയാണ് (18 ) ആര്‍പിഎഫ് സ്ക്വാഡ് പിടികൂടിയത്. തകര്‍ത്ത കാറുകളില്‍ നിന്ന് നിന്ന് സ്റ്റീരിയോ, കൂളിങ് ഗ്ലാസ്, പെന്‍ഡ്രൈവ് തുടങ്ങിയവ ഇയാള്‍ മോഷ്ടിച്ചതായി വ്യക്തമായിട്ടുണ്ട്.
പ്രതി മയക്കുമരുന്നിനു അടിമയാണെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി 11 മണിയോടെയാണ് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലെ പേ പാര്‍ക്കില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ തല്ലിത്തകര്‍ക്കപ്പെട്ടത്. ലഹരി ഉപയോഗിച്ചിരുന്ന പ്രതി തമ്പാനൂര്‍ ഭാഗത്ത് എത്തിയ ശേഷം റെയില്‍വേ സ്റ്റേഷനിലെ പേ ആന്‍ഡ് പാര്‍ക്ക് സോണില്‍ എത്തുകയും കൈയില്‍ കിട്ടിയ കല്ലുപയോഗിച്ച് തകര്‍ക്കുകയുമായിരുന്നു. കവര്‍ച്ചാശ്രമമല്ല ലഹരി ഉപയോഗമാണ് പ്രതിയെ അക്രമത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതിയെ മനസ്സിലാക്കിയ പോലീസ് വീട്ടിലെത്തിയാണ് പിടികൂടിയത്. പോലീസ് എത്തുമ്പോള്‍ എബ്രഹാം വീട്ടില്‍ തന്നെയുണ്ടായിരുന്നു. അതേസമയം ഇത്രയും കാറുകള്‍ നശിപ്പിച്ചിട്ടും കരാർ ഏറ്റെടുത്ത കമ്പനിയിലെ ജീവനക്കാർ വിവരം അറിഞ്ഞില്ല. പേ ആന്‍ഡ് പാര്‍ക്കിലെ ജീവനക്കാരുടെ ഭാഗത്ത് നിന്ന് സുരക്ഷാ വീഴ്ചയുണ്ടായെന്ന് വാഹന ഉടമകള്‍ പറയുന്നു. നഷ്ടപരിഹാരം പരിഹരിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് പാര്‍ക്കിങ് ഏരിയ അധികൃതര്‍ വ്യക്തമാക്കി.

