Tuesday, November 24, 2026

ബിപിയെ പടികടത്തും തണ്ണിമത്തന്റെ ‘പുറംതോട്’ ; അറിയാതെ പോകരുത് ഈ ആരോഗ്യരഹസ്യത്തെക്കുറിച്ച്

തണ്ണിമത്തന്‍ കഴിക്കാന്‍ ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്? എന്നാൽ തണ്ണിമത്തന്റെ (Watermelon)കുരുവും മാംസളമായ ഭാഗവും മാത്രമല്ല, ഇതിന്റെ വെള്ള നിറത്തിലെ തോടോട് ചേര്‍ന്ന ഭാഗം കൂടി കഴിയ്ക്കണം. തോട് പൊളിച്ചാല്‍ നല്ല ചുവന്ന നിറത്തിലിരിക്കുന്ന തണ്ണിമത്തന്‍ കാണുമ്പോള്‍ തന്നെ നാവില്‍ വെള്ളമൂറും. അകക്കാമ്പ് ചുരണ്ടിയെടുത്തശേഷം തണ്ണിമത്തന്റെ പുറംതോട് നാം വലിച്ചെറിയാറാണ് പതിവ്. എന്നാൽ ഇനി വലിച്ചെറിയുന്നതിനു മുമ്പ് ഇതൊന്നു ശ്രദ്ധിക്കണം.

തണ്ണിമത്തന്റെ തോടിനോട് ചേര്‍ന്നുള്ള വെള്ളഭാഗം കഴിയ്ക്കുന്നത് ഏറെ ആരോഗ്യകരമാണ് (Healthy Tips). ഇത് നല്‍കുന്ന ഗുണങ്ങള്‍ ചെറുതല്ല. തണ്ണിമത്തന്റെ ഈ വെളുത്ത ഭാഗത്ത് വൈറ്റമിന്‍ സി, വൈറ്റമിന്‍ ബി6, വൈറ്റമിന്‍ എ, മഗ്നീഷ്യം, സിങ്ക്, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ശരീരത്തിന് ആവശ്യമായ ഘടകങ്ങളാണ്. ഇതിനാല്‍ ഇനി തണ്ണിമത്തന്‍ കഴിയ്ക്കുമ്പോള്‍ ഈ തോടിന്റെ വെള്ള നിറം അടക്കമുള്ള ഭാഗങ്ങള്‍ കഴിയ്ക്കുക.

∙ തണ്ണിമത്തന്റെ വെള്ളയിൽ സിട്രുലിന്‍ എന്ന അമിനോ ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. മസിലുകൾ പെരുകാന്‍ ഈ അമിനോ ആസിഡ് സഹായകമാകും.

∙ സിട്രുലിന്‍ എന്ന അമിനോ ആസിഡ് ജനനേന്ദ്രിയ ഭാഗങ്ങളിലേക്കും ഹൃദയത്തിലേക്കുമുള്ള രക്തത്തിന്റെ ഒഴുക്ക് മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. പ്രകൃതിദത്ത വയാഗ്രയാണ് ഇതെന്ന് പറയാം.

∙ തണ്ണിമത്തന്റെ പുറംതോടിൽ ധാരാളം നാരുകളുണ്ട്. ശരീരത്തിലെ കൊഴുപ്പ് പുറന്തള്ളി അമിതഭാരം കുറയ്ക്കാൻ ഇത് സഹായകമാകുന്നു.

∙ തണ്ണിമത്തനിലെ പ്രകൃതിദത്ത ഘടകങ്ങള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.

∙ സിട്രുലിന്‍ എന്ന ആമിനോ ആസിഡ് ശരീരത്തില്‍ കൂടുതലായി വരുന്ന അമോണിയ പുറന്തളളും. കിഡ്‌നി പ്രശ്‌നങ്ങള്‍ ഒഴിവാക്കുമെന്നും വിവിധ പഠനങ്ങൾ വെളിപ്പെടുത്തുന്നു.

∙ കാന്‍സര്‍ ചെറുക്കാന്‍ സഹായിക്കുന്ന ഒരു ഭക്ഷണപദാര്‍ത്ഥമാണിത്. ഇതിലെ ലൈകോഫീന്‍ എന്ന ഘടകമാണ് ഇതിന് സഹായിക്കുന്നത്.

ബിപി പമ്പ കടക്കും

ബിപി കുറയ്ക്കാനുള്ള സ്വാഭാവികമരുന്നാണ് തണ്ണിമത്തന്‍ തോട്. ഹൈ ബിപിയുള്ളവര്‍ക്ക് ഇത് കഴിച്ചാല്‍ ഗുണം ലഭിയ്ക്കും. അവയിൽ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്, ഇത് ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും ആന്റിഹൈപ്പർ‌ടെൻസിവ് മരുന്നുകൾ കൂടുതൽ ഫലപ്രദമാക്കുന്നതിനും സഹായിക്കുന്നു.ശരീരത്തിലെ രക്തസഞ്ചാരം സുഗമമായി നടത്താന്‍ ഈ ഭാഗം സഹായിക്കുന്നു. ഇതുകൊണ്ടുതന്നെ ഹൃദയം, തലച്ചോറ് തുടങ്ങിയവയ്ക്കു നല്ലതാണ്.ഹൃദയാഘാതം, പക്ഷാഘാതം എന്നിവയിൽ നിന്ന് നമ്മെ സംരക്ഷിക്കുന്നതിനും രക്തത്തിലെ മോശം കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും ഉപയോഗപ്രദമാണ്.

ചർമ്മം പട്ടുപോലെ തിളങ്ങും

തണ്ണിമത്തന്‍ തൊണ്ടില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുമുണ്ട്. ഇതുകൊണ്ടുതന്ന ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിന് ഇത് ഏറെ ഗുണകരമാണ്. തടി കുറയ്ക്കാനും തണ്ണിമത്തന്‍ തോടു സഹായിക്കും.ചര്‍മാരോഗ്യത്തിനും ഇത് നല്ലതാണ്. ഇതിന്റെ തൊണ്ടിന്റെ ഉള്‍ഭാഗം കൊണ്ട് മുഖത്ത് മസാജ് ചെയ്യും. ഇത് ഏറെ നല്ലതാണ്. ചര്‍മത്തിന് സ്വാഭാവിക മസാജിന്റെ ഗുണം നല്‍കുന്ന ഒന്നാണിത്. യുവത്വം തുളുമ്പുന്ന ചർമ്മം നിലനിർത്താൻ ഇതൊരു മികച്ച ചികിത്സയാണ്. ഇത്തരത്തിൽ നിരവധി ഗുണങ്ങളാണ് തണ്ണിമത്തന്റെ പുറംതോടിലെ വെളുത്ത ഭാഗത്തിനുള്ളത്. അതുകൊണ്ടുതന്നെ ഇനിയെങ്കിലും തണ്ണിമത്തൻ കഴിച്ചശേഷം അതിന്റെ വെളുത്ത നിറത്തിലുള്ള ഭാഗം കൂടി കഴിക്കുക.

Related Articles

Latest Articles