Friday, September 25, 2026

വിവാഹ വാ​​ഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍; പിടിയിലായത് മണ്ണാർക്കാട് സ്വദേശി അബൂബക്കര്‍ സിദ്ധിഖ്

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് വിവാഹ വാഗ്ദാനം നൽകി പ്രലോഭിപ്പിച്ചു തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച യുവാവ് പിടിയിൽ. പാലക്കാട്ട് മണ്ണാര്‍ക്കാട് മണലടി കുന്നത്ത് ഹൗസില്‍ മുഹമ്മദലിയുടെ അബൂബക്കര്‍ സിദ്ധിഖ്(24) എന്നയാളാണ് (Arrest) അറസ്റ്റിലായത്. കൊട്ടാരക്കര സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് ഇയാള്‍ വിവാഹവാഗ്ദാനം നല്‍കി തമിഴ്നാട്ടിലേക്ക് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.

ഗൾഫിൽ ജോലിനോക്കി വരുകയായിരുന്ന പ്രതി സോഷ്യൽ മീഡിയ വഴി പരിചയത്തിലാവുകയും, അത് വഴി പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി, തട്ടിക്കൊണ്ടു പോവുകയുമായിരുന്നു. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് അബൂബക്കര്‍ സിദ്ദിഖുമായി ബന്ധമുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയത്. അന്വേഷണ സംഘം ഒരു മാസക്കാലമായി കേരളത്തിലും, തമിഴ്നാട്ടിലുമായി നടത്തിയ അന്വേഷണത്തിലാണ് അബൂബക്കര്‍ സിദ്ദിഖിനെയും പെണ്‍കുട്ടിയെയും കണ്ടെത്തിയത്.

Related Articles

Latest Articles