Monday, May 20, 2024
spot_img

വന്ദേ മാതരം പാടി മിസോറാം സ്വദേശിനിയായ ആറ് വയസുകാരി: എസ്‌തേര്‍ നമ്‌തെയെക്കുറിച്ച്‌ അഭിമാനമുണ്ട്; പ്രശംസിച്ച്‌ വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി

ഐസ്‌വാൾ: വന്ദേമാതരം പാടി പ്രധാനമന്ത്രിയുടെ മനസ് കീഴടക്കി മിസോറാമിലെ ലുംദ്‌ലെയില്‍ നിന്നുള‌ള എസ്തേ‌ര്‍ എന്ന പെണ്‍കുട്ടി. സ്വാതന്ത്ര്യത്തിന്റെ 50ാം വർഷം എ.ആർ റഹ്‌മാൻ സംഗീതസംവിധാനം ചെയ്‌ത ‘മാ തുഛേ സലാം’ എന്ന ഗാനത്തിലെ വന്ദേ‌മാതരം എന്ന ഭാഗമാണ് എസ്‌തേർ പാടിയത്.

”പ്രധാനമന്ത്രി ശ്രദ്ധിച്ചതും ഈ ഭാഗമാണ്. ‘മനോഹരവും പ്രശംസനീയവുമായ ആലാപനം. എസ്‌തേര്‍ നമ്‌തെയെക്കുറിച്ച്‌ അഭിമാനമുണ്ട്.’എന്നാണ് പ്രധാനമന്ത്രി കുറിച്ചത്.”

സ്‌കൂൾ മൈതാനത്തിൽ മറ്റ് കുട്ടികൾക്കൊപ്പം നിന്നാണ് എസ്‌തേർ പാടുന്നത്. ഈ വീഡിയോ ആദ്യം ഷെയർ ചെയ്‌തത് മിസോറാം മുഖ്യമന്ത്രിയായ സൊറാംതാംഗയാണ്. തുടർന്ന് ഈ വീ‌ഡിയോ പ്രധാനമന്ത്രി ഷെയര്‍ ചെയ്യുകയായിരുന്നു.

മാത്രമല്ല ഇതിനകം 7.93 ലക്ഷം പേര്‍ കണ്ട വീഡിയോയ്‌ക്ക് 30,000 ലൈക്കുകളും 6000 റീട്വീ‌റ്റുകളും ലഭിച്ചു. മിസോറാമിന്റെ പ്രകൃതിഭംഗിയും ചേര്‍ത്തുള‌ള വീഡിയോയ്‌ക്ക് യൂട്യൂബില്‍ ആകെ 1.3 കോടി പേരാണ് കണ്ടത്. അതേസമയം ‘പ്രിയ സഹോദരീ സഹോദരന്മാരേ, ഇന്ത്യക്കാരനാണെന്നതിൽ അഭിമാനിക്കുക, സ്‌നേഹത്തിന്റെയും കരുതലിന്റെയും വാത്സല്യത്തിന്റെയും നാടാണിതെന്ന എന്ന സന്ദേശവും വീഡിയോയ്‌ക്കൊപ്പമുണ്ടായിരുന്നു. 2020ല്‍ എസ്‌തേറിന് നാല് വയസ് പ്രായമുള‌ളപ്പോഴാണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്‌തത്.

Related Articles

Latest Articles