Sunday, December 21, 2025

വടക്കഞ്ചേരി എ.ഐ ക്യാമറ ഇടിച്ച് തകർത്ത ഒരാൾ പിടിയിൽ; രണ്ടുപേർ കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ്

പാലക്കാട്‌: വടക്കഞ്ചേരിയിൽ എ ഐ ക്യാമറ തകർത്ത ഒരാൾ പിടിയിൽ. പുതുക്കോട് സ്വദേശിയാണ് പിടിയിലായത്. രണ്ടുപേർ കൂടി പിടിയിലാകാനുണ്ടെന്നും ഉപേക്ഷിച്ച വാഹനത്തിനായി അന്വേഷണം നടത്തുകയാണെന്ന് പോലീസ് അറിയിച്ചു. ഇടിച്ച വാഹനത്തിന്റെ ഗ്ലാസ്സിലെ അവശിഷ്ടങ്ങൾ ചേർത്തുവച്ചപ്പോൾ കിട്ടിയ പേര് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് വടക്കഞ്ചേരിയിലെ ആയക്കാട് സ്ഥാപിച്ച എഐ ക്യാമറ വാഹനം ഇടിച്ച് തകർന്നത്.ഇടിച്ച വാഹനം നിർത്താതെ പോയെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ഇടിച്ച വാഹനത്തിന്റെ ഗ്ലാസ്സിലെ അവശിഷ്ടങ്ങൾ ചേർത്തുവച്ചപ്പോൾ കിട്ടിയ പേര് കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. സിദ്ധാർഥ് എന്നാണ് വാഹനത്തിൽ എഴുതിയത്. ഈ വാഹനത്തേക്കുറിച്ച് അറിയാവുന്നവർ വിവരം അറിയിക്കണമെന്ന് വടക്കഞ്ചേരി പോലീസ് അറിയിച്ചു.

Related Articles

Latest Articles