Wednesday, September 30, 2026

10 മാസത്തെ കാത്തിരിപ്പ്; നൈജീരിയയിൽ തടവിലായിരുന്ന കപ്പൽ ജീവനക്കാർ ജന്മനാട്ടിലെത്തി

കൊച്ചി :ക്രൂഡ് ഓയിൽ കള്ളക്കടത്ത് ആരോപിച്ച് നൈജീരിയൻ സേന തടവിലാക്കിയിരുന്ന എണ്ണക്കപ്പൽ എം.ടി.ഹീറോയിക് ഇഡുവിലെ മലയാളികൾ ഉൾപ്പെടെയുള്ള കപ്പൽ ജീവനക്കാർ നാട്ടിലെത്തി. ചീഫ് ഓഫിസർ വയനാട് സ്വദേശി സനു ജോസ്, നാവിഗേറ്റിങ് ഓഫിസർ കൊല്ലം നിലമേൽ സ്വദേശി വി.വിജിത്, കൊച്ചി സ്വദേശി മിൽട്ടൺ ഡിക്കോത്ത് എന്നിവരാണ് നെടുമ്പാശ്ശേരിയിലെത്തിയത്. 10 മാസത്തെ കാത്തിരിപ്പിനു ശേഷമാണ് ഇവർ നാട്ടിലേക്കു തിരിച്ചെത്തുന്നത്.

നൈജീരിയയിൽ തടവിലുണ്ടായിരുന്ന എണ്ണക്കപ്പൽ എം.ടി.ഹീറോയിക് ഇഡുനുവിനെയും നാവികരെയും മേയ് 28ന് മോചിപ്പിച്ചിരുന്നു. മൂന്നു മലയാളികൾ അടക്കം 16 ഇന്ത്യക്കാരും ശ്രീലങ്ക, പോളണ്ട്‌, ഫിലിപ്പീൻസ്‌ സ്വദേശികളായ 10 പേരുമടക്കം 26 പേരാണ് കപ്പലിലുണ്ടായിരുന്നത്.

പത്തുമാസം മുൻപാണ് നൈജീരിയൻ സേന കപ്പലിനെയും ജീവനക്കാരെയും തടവിലാക്കിയത്. ഇവരുടെ മോചനത്തിനായുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കെയാണ് നൈജീരിയൻ കോടതി, ജീവനക്കാർ കുറ്റക്കാരല്ലെന്നും കപ്പൽ മോചിപ്പിക്കാമെന്നും ഉത്തരവിട്ടത്.

Related Articles

Latest Articles