Monday, May 6, 2024
spot_img

തൊട്ടതെല്ലാം പൊന്നാക്കാൻ സിറ്റി, ഒന്നും നഷ്ടപ്പെടാൻ ഇല്ലാത്ത ഇന്റർ മിലാൻ; യൂറോപ്പിലെ ഫുട്ബോൾ രാജാക്കന്മാരെ ഇന്നറിയാം

ഇസ്‌താംബൂൾ : യൂറോപ്പിലെ ഫുട്ബോൾ രാജാക്കന്മാർ ആരെന്ന ചോദ്യത്തിന് ഇന്ന് ഉത്തരം കണ്ടെത്താനാകും. ഇന്ത്യൻ സമയം രാത്രി പന്ത്രണ്ടരയ്ക്ക് നടക്കുന്ന ഫൈനൽ പോരാട്ടത്തിൽ ഇറ്റാലിയൻ വമ്പന്മാരായ ഇന്റർ മിലാനും പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയും ഏറ്റുമുട്ടും. യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ കിരീടം നേടാനുള്ള സാധ്യത 74.1 ശതമാനവും മാഞ്ചസ്റ്റർ സിറ്റിക്കനുകൂലമായാണ് ഫുട്ബോൾ ലോകം പ്രവചിക്കുന്നത്. ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാനുള്ള സാധ്യത കേവലം 25.9% മാത്രവും!

എന്നാൽ പ്രവചങ്ങൾക്കതീതമായി എന്തും ഏതു നിമിഷവും നടക്കാവുന്ന ഫുട്ബോളിൽ ഇത്തരം കണക്കുകൾക്ക് യാതൊരു പ്രസക്തിയുമില്ല. ചരിത്രത്തിലാദ്യമായി ചാംപ്യൻസ് ലീഗ് കിരീടം നേടാൻ വെമ്പുന്ന മാഞ്ചസ്റ്റർ സിറ്റിയും ടീം സ്പിരിറ്റിന്റെ മാത്രം ബലത്തിൽ ഫൈനൽ വരെയെത്തിയ ഇന്റർ മിലാനും ഏറ്റുമുട്ടുമ്പോൾ പുതു ചരിത്രം പിറക്കും എന്ന കാര്യത്തിൽ സംശയമില്ല.

ഇന്റർ മിലാനും മാഞ്ചസ്റ്റർ സിറ്റിയും ഇതിനു മുൻപ് ഒരിക്കൽ പോലും പരസ്പരം ഏറ്റുമുട്ടിയിട്ടില്ല. 2011ൽ പ്രീ സീസൺ സൗഹൃദ മത്സരത്തിൽ സിറ്റി 3–0ന് ഇന്ററിനെ തോൽപിച്ചിരുന്നു. അന്ന് ഒരു ഗോൾ നേടിയ എഡിൻ ജെക്കോ ഇപ്പോൾ ഇന്ററിനായാണ് ബൂട്ട് കെട്ടുന്നത്. ഇന്റർ മിലാൻ മുൻപു 3 തവണ ചാംപ്യൻസ് ലീഗ് ജേതാക്കളായിട്ടുണ്ട്. മാഞ്ചസ്റ്റർ സിറ്റി ലക്ഷ്യമിടുന്നത് ആദ്യ കിരീടമാണ്.ഈ സീസണിൽ ഇംഗ്ലിഷ് പ്രിമിയർ ലീഗും എഫ്എ കപ്പും നേടിയ സിറ്റിയുടെ ലക്ഷ്യം ചാംപ്യൻസ് ലീഗ് കൂടി നേടി ഹാട്രിക് കിരീടം തികയ്ക്കുകയാണ്. സിറ്റി കോച്ച് പെപ് ഗ്വാർഡിയോളയുടെ 4–ാം ചാംപ്യൻസ് ലീഗ് ഫൈനൽ. 2009ലും 2011ലും ബാർസിലോനയ്ക്കൊപ്പം കിരീടം നേടി. 2021ൽ സിറ്റി ഫൈനലിൽ ചെൽസിയോട് തോറ്റു.
ഇന്റർ മിലാൻ കോച്ച് സിമിയോണി ഇൻസാഗി ആദ്യമായാണ് ചാംപ്യൻസ് ലീഗ് ഫൈനലിനു ടീമിനെ ഒരുക്കുന്നത്. ഇന്റർ മിലാൻ ടീമിലെ കളിക്കാരും ഇതിനു മുൻപ് ഫൈനൽ കളിച്ചിട്ടില്ല.

Related Articles

Latest Articles