Monday, June 17, 2024
spot_img

വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച കേസിൽ യുവാവ് പിടിയിൽ; സംഭവം ശ്രീ​മൂ​ല​ന​ഗ​ര​ത്ത്

ശ്രീ​മൂ​ല​ന​ഗ​രം:വീട്ടില്‍ അതിക്രമിച്ചു കയറി യു​വ​തി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച യു​വാ​വി​നെ പി​ടി​കൂ​ടി പോലീസ്.

ചൊ​വ്വ​ര തൂമ്പാ​ക്ക​ട​വ് മാ​ട​വ​ന​ന്‍ വീ​ട്ടി​ല്‍ 32 കാരനായ അ​ജ്മ​ലി​നെ​യാ​ണ്​ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ശ്രീ​മൂ​ല​ന​ഗ​ര​ത്ത് വാ​ട​ക​ക്ക്​ താ​മ​സി​ക്കു​കയായിരുന്നു യു​വ​തി​.

വീ​ടിന്റെ അ​ടു​ക്ക​ള​യി​ല്‍ ക​യ​റി ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച യുവതിയെ ക​ട​ന്നു​പി​ടി​ക്കു​ക​യാ​യി​രു​ന്നു. അതേസമയം പിടിയിലായ പ്രതിയെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ശേഷം റി​മാ​ന്‍​ഡ്​ ചെ​യ്തു.

സി.​ഐ ബി. ​സ​ന്തോ​ഷ്, എ​സ്.​ഐ​മാ​രാ​യ ബി​ബി​ന്‍, ജോ​യി, എ​സ്.​സി.​പി.​ഒ​മാ​രാ​യ സു​ധീ​ര്‍, പ്ര​വീ​ണ്‍ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Related Articles

Latest Articles