Wednesday, September 30, 2026

തിരുവല്ലയിൽ ട്രെയിനിൽ വെച്ച് കഞ്ചാവ് കടത്തൽ : യുവാവ് പൊലീസ് പിടിയിൽ

തിരുവല്ല: ട്രെയിനിൽ എട്ടു കിലോ കഞ്ചാവുമായി എത്തിയ യുവാവ് അറസ്റ്റിൽ. ഇന്ന് പുലർച്ചെയോടെയാണ് സംഭവം. വലഞ്ചുഴി മുരിപ്പേൽ പുത്തൻ വീട്ടിൽ സഫദ് മോൻ (27) ആണ് അറസ്റ്റിലായത്. പ്രതിയെ ഷാഡോ പൊലീസ് തിരുവല്ല റെയിൽവേ സ്റ്റേഷനിൽ നിന്നും ആണ് അറസ്റ്റ് ചെയ്തത്.

ഇന്ന് പുലർച്ചെ 4.30-ന് എത്തിയ ചെന്നൈ മെയിലിലെ യാത്രക്കാരനായിരുന്നു സഫദ്. ട്രെയിനിറങ്ങി പുറത്തേക്ക് വന്ന സഫദിനെ വാഹന പാർക്കിങ് ഏരിയയിൽ വെച്ച് ഷാഡോ സംഘം പിടികൂടുകയായിരുന്നു. എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്.

ഷാഡോ പൊലീസ് എസ്.ഐ വിൽസൺ, എ.എസ്.ഐ അജികുമാർ, സി.പി.ഒമാരായ സുജിത്ത്, മിഥുൻ ജോസ്, അഖിൽ, ശ്രീരാജ്, ബിനു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

Related Articles

Latest Articles