Saturday, May 4, 2024
spot_img

അട്ടക്കുളങ്ങരയിൽ നഗരമധ്യത്തിൽ പെൺകുട്ടികളെ ആക്രമിക്കാൻ ശ്രമം; പോലീസെത്താൻ വൈകി; ഇതര സംസ്ഥാന തൊഴിലാളിയായ പ്രതിയെ നാട്ടുകാർ മർദിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ നഗരമധ്യത്തിൽ പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമം. എന്നാൽ പെൺകുട്ടിയെ ആക്രമിച്ച പ്രതിയെ നാട്ടുകാർ ചേർന്ന് മർദ്ദിച്ചു.പോലീസിനെ അറിയിച്ച്‌ ഒരു മണിക്കൂര്‍ ആയിട്ടും എത്താതിരുന്നതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ ഇയാളെ കൈകാര്യം ചെയ്തത്.

രണ്ട് പെൺകുട്ടികൾ റോഡിലൂടെ നടക്കുകയായിരുന്നു. അതിനിടെയാണ് പ്രതി ആക്രമിക്കാൻ ശ്രമിച്ചത്. തുടർന്ന് നാട്ടുകാരിടപെട്ടാണ് പെൺകുട്ടികളെ രക്ഷപ്പെടുത്തിയത്. ഇതര സംസ്ഥാന തൊഴിലാളിയാണ് പ്രതി. ഇയാൾക്ക് മാനസിക പ്രശ്‌നം ഉള്ളതായും സംശയിക്കുന്നുണ്ട്.

അതേസമയം, സംഭവത്തിൽ സ്ഥലത്ത് എത്താൻ വൈകിയില്ലെന്ന് പോലീസ് പറഞ്ഞു. ട്രാഫിക് പോലീസ് സ്ഥലത്തുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു.പരുക്കേറ്റ പ്രതിയെ ആശുപത്രിയിലെത്തിച്ച ശേഷമാകും തുടർനടപടികൾ സ്വീകരിക്കുക.

Related Articles

Latest Articles