death-Today-Kerala
രാജസ്ഥാനില്‍ യുവതിയുമായി ബന്ധമുണ്ടെന്നാരോപിച്ച് യുവാവിനെ അടിച്ചുകൊലപ്പെടുത്തി. യുവതിയുടെ ഭര്‍ത്താവും ബന്ധുക്കളുമാണ് യുവാവിനെ വീടിന് മുന്നില്‍വെച്ച് വടികൊണ്ട് അടിച്ചു കൊലപ്പെടുത്തിയത്. സംഭവത്തിന്റെ വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. രാജസ്ഥാനിലെ ഹനുമാന്‍ഗഢ് ജില്ലയില്‍ വ്യാഴാഴ്ചയാണ് സംഭവം. ആറ് പേര് ചേര്‍ന്ന് യുവാവിനെ ക്രൂരമായി തല്ലിച്ചതക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പ്രേംപുര ഗ്രാമത്തിലെ ജഗദീഷ് മേഘ്വാള് യുവാവാണ് കൊല്ലപ്പെട്ടത്. ഇയാള്‍ ദലിത് വിഭാഗത്തില്‍പ്പെട്ടയാളാണ്.
ഇയാളുടെ പിതാവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. ഒരാള്‍ ജഗദീഷിന്റെ കഴുത്തില്‍ മുട്ടുകാലമര്‍ത്തി പിടിച്ച ശേഷം മറ്റുള്ളവര്‍ വടികൊണ്ട് അടിക്കുകയായിരുന്നു. വിനോദ്, മുകേഷ്, ലാല്‍ഛന്ദ്, സികന്ദര്‍, ദിലീപ് രാജ്പുത്ത് എന്നിവര്‍ ബൈക്കിലെത്തി ജഗദീഷിനെ വീട്ടിന് മുന്നില്‍ ഉപേക്ഷിച്ചുപോയെന്നും പിതാവ് പറഞ്ഞു. അപ്പോള്‍ ജഗദീഷിന് ജീവനുണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 11 പേര്‍ക്കെതിരെയാണ് കേസെടുത്തത്. മൂന്ന് പേര് പിടിയിലായെന്നും മറ്റുള്ളവര്‍ക്കായി തിരച്ചില്‍ ശക്തമാക്കിയെന്നും പൊലീസ് പറഞ്ഞു. വീട്ടിലേക്ക് വരുംവഴിയാണ് പ്രതികള്‍ ജഗദീഷിനെ തട്ടിക്കൊണ്ടുപോയത്. പ്രതികളെ അറസ്റ്റ് ചെയ്യും വരെ മൃതദേഹം അടക്കം ചെയ്യില്ലെന്ന് പറഞ്ഞ് നാട്ടുകാര്‍ പൊലീസ് സ്റ്റേഷന് ഉപരോധിച്ചിരുന്നു.
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്‍ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…