Friday, September 25, 2026

വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീപിടിച്ചു; ആറ്റിങ്ങലില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം

ആറ്റിങ്ങൽ: ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ (Accident) ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. ആറ്റിങ്ങൽ ദേശീയ പാതയിൽ കൊരാണിക്ക് സമീപം പതിനെട്ടാംമൈലിലാണ് അപകടമുണ്ടായത്. കഴക്കൂട്ടം മരിയന്‍ എന്‍ജിനീയറിംഗ് കോളജ് വിദ്യാർത്ഥി അച്ചുവാണ് മരിച്ചത്. ലോറിയും തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടര്‍ന്ന് ബൈക്ക് പൂര്‍ണമായും ലോറി ഭാഗികമായും കത്തിനശിച്ചു.

ബൈക്കിൽ പിറകിൽ ഉണ്ടായിരുന്ന ആളെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ലോറി നടുറോഡിൽ നിന്ന് കത്തുകയായിരുന്നു. ഫയർഫോഴ്സെത്തി തീ അണച്ചെങ്കിലും വാഹനത്തിന്റെ മുൻഭാഗം പൂർണമായും നശിച്ചിരുന്നു. ലോറിയുടെ ടാങ്കറിന്റെ ഭാഗത്ത് ബൈക്ക് ഇടിച്ചതാണ് തീ പിടിക്കാൻ കാരണമായത്. ബൈക്ക് പൂർണമായും കത്തി നശിച്ചു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

Related Articles

Latest Articles