Saturday, January 10, 2026

തിരുവനന്തപുരത്ത് ജോലിക്കിടെ തല ലിഫ്റ്റിൽ കുടുങ്ങി; ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ജോലിക്കിടെ ലിഫ്റ്റില്‍ തല കുടുങ്ങി 59കാരന് ദാരുണാന്ത്യം. അമ്പലമുക്കിലെ എസ്കെപി സാനിറ്ററി സ്റ്റോറിലെ ജീവനക്കാരനായ സതീഷ് കുമാറാണ് ലിഫ്റ്റിൽ തല കുടുങ്ങി മരിച്ചത്.

ഫയർഫോഴ്‌സ് എത്തിയാണ് സതീഷിനെ ലിഫ്റ്റിൽ നിന്നും പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ സതീഷിനെ ഉടന്‍ തന്നെ പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വഴിമധ്യേ മരണം സംഭവിച്ചിരുന്നെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

കടയിലെ സാധനങ്ങള്‍ കൊണ്ടുപോകാനുപയോഗിക്കുന്ന ലിഫ്റ്റിലാണ് സതീഷ് കുമാര്‍ അപകടത്തില്‍പ്പെട്ടത്. നേമം സ്വദേശിയായ സതീഷ് കുമാർ വർഷങ്ങളായി ഇതേ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.

Related Articles

Latest Articles