Saturday, January 10, 2026

ചെങ്ങന്നൂരിൽ ബൈക്കിലെത്തിയ യുവാവ് പാലത്തിൽനിന്നു പമ്പാനദിയിലേക്ക് ചാടി; തിരച്ചിൽ തുടരുന്നു

 

ആലപ്പുഴ∙ ബൈക്കിലെത്തിയ യുവാവ് ചെങ്ങന്നൂർ കല്ലിശ്ശേരി ഇറപ്പുഴ പാലത്തിൽ നിന്നും പമ്പാനദിയിലേക്ക് ചാടി. യുവാവിനായി ഫയർഫോഴ്സ് തിരച്ചിൽ തുടരുന്നു.

തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. KL 30 C 5503 എന്ന ബൈക്കിലെത്തിയ മുളക്കുഴ പെരിങ്ങാല കൊടുവേലിചിറ വിപിൻ സദനത്തിൽ വിപിൻ ദാസ് (25) ആണ് നദിയിൽ ചാടിയത്.

ഇയാൾ ബൈക്ക് പാലത്തിന് സമീപത്തായി നിർത്തിയതിനു ശേഷമാണ് പാലത്തിൽ നിന്നും ചാടിയത്. ചെങ്ങന്നൂരിൽ നിന്നും എത്തിയ ഫയർഫോഴ്സ് സംഘം തിരച്ചിൽ തുടരുകയാണ് ഇപ്പോഴും.

Related Articles

Latest Articles