Tuesday, December 23, 2025

ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം; മരിച്ച പ്രൊഫഷണല്‍ ഫുട്ബോൾ താരത്തിന് ദേശീയ അംഗീകാരം ലഭിച്ചത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്

കല്‍പ്പറ്റ: ഫുട്ബോൾ കളിക്കുന്നതിനിടെ വയനാട് സ്വദേശിയായ വിദ്യാര്‍ഥി കോയമ്പത്തൂരില്‍ കുഴഞ്ഞുവീണ് മരിച്ചു. വൈത്തിരി കോളിച്ചാല്‍ സ്വദേശി അബ്‍ദുള്ള – ആമിന ദമ്പതികളുടെ മകന്‍ റാഷിദ് (21) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം കൂട്ടുകാരുമൊത്ത് ഫുട്ബോൾ കളിക്കുന്നതിനിടെയായിരുന്നു അന്ത്യം. ഒപ്പമുണ്ടായിരുന്നവര്‍ റാഷിദിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പ്രൊഫഷണല്‍ ഫുട്ബോൾ താരമായ റാഷിദിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഫുട്ബാള്‍ പരിശീലകന്‍, റഫറി എന്നിവയില്‍ ദേശീയ അംഗീകാരം ലഭിച്ചത്. കോയമ്പത്തൂരിലെ പഠനത്തോടൊപ്പം റഫറി പരിശീലനത്തിലും പങ്കെടുത്ത് വരികയായിരുന്നു. വയനാട്ടില്‍ ബാബാ വൈത്തിരി, കോളിച്ചാല്‍ ക്ലബ് എന്നിവയില്‍ അംഗമായ റാഷിദ് വടംവലിയിലും മികവ് കാഴ്ചവെച്ചിരുന്നു. മൃതദേഹം വൈകുന്നേരത്തോടെ വൈത്തിരിയിലെ വീട്ടിലേക്ക് കൊണ്ടുവരും.

Related Articles

Latest Articles