knief
അമ്മാന്: ആശുപത്രിക്കുള്ളില് വെച്ച് ഭാര്യയെ ഭര്ത്താവ് കുത്തിക്കൊലപ്പെടുത്തി. ജോര്ദാനിലാണ് അതി ക്രൂരമായ സംഭവം നടന്നത്. ജോര്ദാനിലെ അമ്മാനില് ആശുപത്രിക്കുള്ളില് വെച്ചാണ് യുവതിക്ക് കുത്തേറ്റതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ഗള്ഫ് ന്യൂസ് റിപ്പോര്ട്ട് ചെയ്തു.
ചൊവ്വാഴ്ചയാണ് സംഭവം നടക്കുന്നത്. സര്ക്കാര് ആശുപത്രിക്കുള്ളില് വെച്ച് ഭര്ത്താവ് ഭാര്യയെ നിരവധി തവണ കത്തികൊണ്ട് കുത്തുകയായിരുന്നു. തുടര്ന്ന് ഇയാളെ സുരക്ഷാസേന അറസ്റ്റ് ചെയ്തതായി പബ്ലിക് സെക്യൂരിറ്റി ഡയറക്ടറേറ്റ് മാധ്യമ വക്താവ് അറിയിച്ചു. എന്തിനാണ് ഇയാള് ഭാര്യയെ കൊലപ്പെടുത്തിയതെന്ന്
ഇതുവരെ വ്യക്തമല്ല. സംഭവത്തില് അന്വേഷണം ആരംഭിച്ചതായി അധികൃതര് വ്യക്തമാക്കി.
ഞായറാഴ്ച സര്ഖയിലും യുവാവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം ഉണ്ടായിരുന്നു. ജോര്ദാനില് ഗാര്ഹിക പീഡനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള് ഉയരുകയാണ്. റിപ്പോര്ട്ട് ചെയ്ത കുറ്റകൃത്യങ്ങളില് 58.7 ശതമാനവും ശാരീരിക പീഡനവുമായി ബന്ധപ്പെട്ടവയാണ്. 34 ശതമാനം ലൈംഗിക അതിക്രമ കേസുകളാണ്.
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…