Monday, December 22, 2025

മുഖ്യമന്ത്രിയുടെ ചടങ്ങിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമം; യുവാവ് കസ്റ്റഡിയിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan) എത്തിയ ഉദ്ഘാടന ചടങ്ങിലേക്ക് അതിക്രമിച്ച്‌ കടക്കാന്‍ ശ്രമിച്ച യുവാവിനെ (Police) പോലീസ് കസ്റ്റഡിയിൽ എടുത്തു. പൂവച്ചൽ സ്‌കൂളിൽ സംഘടിപ്പിച്ച പരിപാടിയ്‌ക്കിടെയായിരുന്നു സംഭവം. മിനിമോൻ എന്നയാളാണ് പിടിയിലായത്. ഇയാൾ മാനസിക വെല്ലുവിളിക്ക് ചികിത്സ തേടുന്നയാളാണെന്ന് പൊലീസ് പറഞ്ഞു.

അതേസമയം ചടങ്ങ് തടസമില്ലാതെ തുടർന്നു. തനിക്ക് ചില കാര്യങ്ങൾ പറയണമെന്ന് ആക്രോശിച്ച് കൊണ്ടായിരുന്നു ഇയാൾ വേദിക്ക് അരികിലേക്ക് എത്തിയത്.

സംസ്ഥാന സര്‍ക്കാരിന്‍റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി 53 സ്കൂളുകള്‍ മികവിന്‍റെ കേന്ദ്രങ്ങളാക്കുന്ന വിദ്യാകിരണം മിഷന്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നടക്കുന്ന വേദിയിലേക്കാണ് ഇയാള്‍ അതിക്രമിച്ച് കയറാൻ ശ്രമിച്ചത്.

Related Articles

Latest Articles