Tuesday, October 6, 2026

കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ അന്തേവാസിയായ യുവതി മരിച്ച നിലയില്‍; പിന്നിൽ ദുരൂഹത

കോഴിക്കോട്: കോഴിക്കോട് കുതിരവട്ടം (Kuthiravattam Hospital) മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസിയായ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശിനിയായ ജിയറാം ജിലോട്ടി (30) യാണ് മരിച്ചത്. പുലർച്ചെയാണ് യുവതിയെ മരിച്ച നിലയിൽ ജീവനക്കാർ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

രാവിലെ അഞ്ചരയോടെ സെല്ലിൽ ഭക്ഷണം വിതരണം ചെയ്യാനെത്തിയ ജീവനക്കാരാണ് ജിയറാം ജിലോട്ടിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് ഏഴ് മണിക്കും എട്ടിനും ഇടയിൽ സെല്ലിൽ അന്തേവാസികൾ തമ്മിൽ തർക്കം ഉണ്ടായിരുന്നുവെന്ന് മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് കെ സി രമേശൻ മാധ്യമങ്ങളോട് പറഞ്ഞു. രാവിലെ അഞ്ചരയോടെ സെല്ലിൽ ഭക്ഷണം വിതരണം ചെയ്യാനെത്തിയ ജീവനക്കാരാണ് ജിയറാം ജിലോട്ടിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് ഏഴ് മണിക്കും എട്ടിനും ഇടയിൽ സെല്ലിൽ അന്തേവാസികൾ തമ്മിൽ തർക്കം ഉണ്ടായിരുന്നുവെന്ന് മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് കെ സി രമേശൻ മാധ്യമങ്ങളോട് പറഞ്ഞു.

Related Articles

Latest Articles