Tuesday, January 6, 2026

ഭാര്യയുടെ ആധാര്‍ ഉപയോഗിച്ച്‌ കാമുകിയോടൊപ്പം ഹോട്ടലിൽ മുറിയെടുത്തു; കൈയോടെ പിടികൂടി ഭാര്യ; പിന്നെ സംഭവിച്ചത്

പുണെ: ഭാര്യയുടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് കാമുകിക്കൊപ്പം ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്ത യുവാവിനെതിരെ കേസ്. ചൊവ്വാഴ്ച മഹാരാഷ്ട്രയിലെ ഹിഞ്ചേവാദി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 41കാരനായ ബിസിനസുകാരനാണ് ഭാര്യയുടെ ആധാര്‍ കാര്‍ഡ് കാമുകിയുടെ തിരിച്ചറിയല്‍ കാര്‍ഡായി ഉപയോഗിച്ച് ഹോട്ടലില്‍ മുറിയെടുത്തത്. ഭാര്യയുടെ പരാതിയില്‍ 41കാരനും കാമുകിക്കുമെതിരെ ഹിന്‍ജെവാഡി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ഇയാളുടെ വാഹനത്തില്‍ ഭാര്യ ജി.പി.എസ്. ട്രാക്കര്‍ സ്ഥാപിച്ചിരുന്നു. ഇതിന്റെ സഹായത്തോടെയാണ് ഭര്‍ത്താവ് കാമുകിക്കൊപ്പം പോയ വിവരം ഭാര്യ മനസ്സിലാക്കിയതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് ഭാര്യ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ ബെംഗളൂരുവില്‍ ബിസിനസ് ആവശ്യങ്ങള്‍ക്കായി പോകുന്നുവെന്ന് ഭര്‍ത്താവ്, ഭാര്യയോടു പറഞ്ഞിരുന്നു. എന്നാല്‍ ഭാര്യ, ജി.പി.എസ്. ട്രാക്കര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ കാര്‍ പുണെയിലാണെന്ന് മനസ്സിലാക്കി.

തുടര്‍ന്ന് ഇവര്‍ ഹോട്ടല്‍ അധികൃതരുമായി ബന്ധപ്പെട്ടു. ഭാര്യയ്‌ക്കൊപ്പമാണ് ബിസിനസുകാരന്‍ എത്തിയതെന്ന് ഹോട്ടല്‍ ജീവനക്കാര്‍ ഇവരോടു പറഞ്ഞു. തുടര്‍ന്ന് സി.സി.ടി.വി. പരിശോധിച്ചപ്പോള്‍ ഭര്‍ത്താവ് മറ്റൊരു സ്ത്രീയ്‌ക്കൊപ്പം ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ യുവതിക്ക് ലഭിച്ചു. വഞ്ചനാക്കുറ്റത്തിനാണ് ഇരുവര്‍ക്കുമെതിരെ പോലീസ് കേസ് എടുത്തത്.

Related Articles

Latest Articles