Friday, October 16, 2026

മോദി 3.O !സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് നരേന്ദ്രമോദി ; രാഷ്‌ട്രപതി ഭവനിൽ ചടങ്ങുകൾ പുരോഗമിക്കുന്നു

ദില്ലി: തുടർച്ചയായ മൂന്നാം പ്രാവശ്യവും ഭാരതത്തിന്റെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് നരേന്ദ്ര മോദി. മന്ത്രിസഭയിലെ രണ്ടാമനായി രാജ്നാഥ് സിങും മൂന്നാമനായി അമിത് ഷായും സത്യപ്രതിജ്ഞ ചെയ്തു. ബിജെപി ദേശീയ അധ്യക്ഷനായ ജെപി നദ്ദയും നിതിൻ ഗഡ്കരി എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനിൽ സത്യപ്രതിജ്ഞാ ചടങ്ങ് പുരോഗമിക്കുകയാണ്.

മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, മുൻ ധനമന്ത്രി നിർമല സീതാരാമന്‍, മുൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, മനോഹർ ലാല്‍ ഖട്ടാർ, എച്ച്ഡി കുമാരസ്വാമി, പീയുഷ് ഗോയല്‍, ധർമ്മേന്ദ്ര പ്രധാൻ, ജിതൻ റാം മാഞ്ചി, രാജീവ് രഞ്ജൻ സിങ്, സർബാനന്ദ് സോനോവാള്‍, വീരേന്ദ്രകുമാർ, റാം മോഹൻ നായിഡു, പ്രള്‍ഹാദ് ജോഷി, ജുവല്‍ ഒറാം, ഗിരിരാജ് സിങ്, അശ്വിനി വൈഷ്ണവ്, ജോതിരാദിത്യ സിന്ധ്, ഭൂപേന്ദ്ര യാദവ്, ഗജേന്ദ്ര ശെഖാവത്ത്, അന്നപൂര്‍ണ ദേവി, കിരണ്‍ റിജിജു, ഹർദീപ് സിങ് പുരി എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. കേരളത്തിൽ നിന്ന് സുരേഷ് ഗോപിയും ജോർജ് കുര്യനും കേന്ദ്രമന്ത്രിമാരായിട്ടുണ്ട്. ഇരുവരുടെയും സത്യപ്രതിജ്ഞ ഉടനെ നടക്കും

Related Articles

Latest Articles