Saturday, January 3, 2026

റൈറ്റേഴ്‌സ് അസോസിയേഷന്റെ ഈ വർഷത്തെ മികച്ച പുരുഷ താരമായി മാഞ്ചെസ്റ്റര്‍ സിറ്റിയുടെ നോര്‍വേ യുവതാരം എര്‍ലിങ് ഹാളണ്ട്; ചെൽസിയുടെ ഓസ്‌ട്രേലിയൻ താരം സാം കെർ വനിതാതാരം

ലണ്ടന്‍ : കളിക്കളത്തിലെ മികച്ച പ്രകടത്തിനൊപ്പം ഫുട്‌ബോള്‍ റൈറ്റേഴ്‌സ് അസോസിയേഷന്റെ ഏറ്റവും മികച്ച പുരുഷ ഫുട്‌ബോള്‍ താരത്തിനുള്ള പുരസ്‌കാരവും സ്വന്തമാക്കി മാഞ്ചെസ്റ്റര്‍ സിറ്റിയുടെ നോര്‍വേ യുവതാരം എര്‍ലിങ് ഹാളണ്ട്. വനിതാ താരങ്ങളുടെ പുരസ്കാരം ഓസ്‌ട്രേലിയന്‍ ഫുട്‌ബോളറായ ചെല്‍സിയുടെ സാം കെര്‍ നേടി.

ഈ സീസണില്‍ സിറ്റിയിലെത്തിയ ഹാളണ്ട് ഇതിനോടകം 51 ഗോളുകള്‍ നേടിക്കഴിഞ്ഞു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒരു സീസണില്‍ ഏറ്റവുമധികം ഗോള്‍ നേടുന്ന താരം എന്ന റെക്കോഡും താരം സ്വന്തം പേരിലാക്കിക്കഴിഞ്ഞു. 35 ഗോളുകളാണ് താരം ഇതുവരെ പ്രീമിയർ ലീഗിൽ അടിച്ചുകൂട്ടിയത്.

അതെ സമയം സാം കെര്‍ ഇത് രണ്ടാം തവണയാണ് പുരസ്‌കാരം നേടുന്നത്. കഴിഞ്ഞ വര്‍ഷവും കെര്‍ തന്നെയാണ് പുരസ്‌കാരം നേടിയത്.

Related Articles

Latest Articles