Sunday, May 19, 2024
spot_img

മംഗളൂരു സ്ഫോടനക്കേസ് നിർണ്ണായക വഴിത്തിരിവിലേക്ക്;മുഖ്യപ്രതി മുഹമ്മദ് ഷാരീഖ് 5 ദിവസം ആലുവയില്‍ താമസിച്ചതിന് സുപ്രധാന തെളിവുകൾ ,ഓൺലൈനായി ഫേസ് വാഷും ടമ്മി ട്രിമ്മറും വാങ്ങി,തീവ്രവാദവിരുദ്ധ സ്ക്വാഡിന്റെ അന്വേഷണം പുരോഗമിക്കുന്നു

കൊച്ചി:മംഗളൂരു സ്ഫോടനക്കേസ് നിർണ്ണായക വഴിത്തിരിവിലേക്ക്. സ്ഫോടനക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാരീഖ് ആലുവയില്‍ താമസിച്ചു എന്നതിന് സുപ്രധാനമായ തെളിവുകൾ പൊലീസിന് ലഭിച്ചു.
സെപ്തംബർ മാസത്തിൽ കേരളത്തിലെത്തി ആലുവയിലെ ഒരു ലോഡ്‍ജിലാണ് മുഹമ്മദ് ഷാരീഖ് താമസിച്ചത്. അഞ്ചുദിവസമാണ് ഷാരിഖ് ആലുവയില്‍ താമസിച്ചത്. ആലുവയിലെ ഒരു സ്ഥാപനത്തില്‍ നിന്ന് ഓണ്‍ലൈനായി ചില സാധനങ്ങളും ഷാരീഖ് വാങ്ങിയിരുന്നു. ഫേസ് വാഷും ടമ്മി ട്രിമ്മറും വാങ്ങിയതായി പൊലീസിന് വിവരങ്ങൾ ലഭിച്ചു.

എന്നാൽ എന്തിനാണ് ഈ സാധങ്ങൾ വാങ്ങിയത് എന്നത് ഇപ്പോഴു ഉത്തരമില്ലാത്ത ചോദ്യമായി തുടരുകയാണ്.ഷാരിഖിന് അന്താരാഷ്ട്ര ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് കർണാടക പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഷാരിഖിന്‍റെ തീവ്രവാദ ബന്ധത്തിൽ വിശദമായ അന്വേഷണം തുടങ്ങിയെന്നും കർണാടക പൊലീസ് എഡിജിപി അലോക് കുമാർ അറിയിച്ചു. ഷാരിഖ് വ്യാജ സിം കാർഡ് സംഘടിപ്പിച്ചത് കോയമ്പത്തൂരിൽ നിന്നാണെന്നതടക്കം അന്വേഷണത്തിൽ വ്യക്തമായിട്ടെന്നും എഡ‍ിജിപി പറഞ്ഞു. മംഗലാപുരം നഗരത്തിൽ വലിയ സ്ഫോടനത്തിനാണ് പ്രതി പദ്ധതിയിട്ടതെന്നും എന്നാൽ അബദ്ധത്തിൽ ഓട്ടോറിക്ഷയിൽ വെച്ച് ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും കർണാടക പൊലീസ് വ്യക്തമാക്കി

Related Articles

Latest Articles