Tuesday, May 7, 2024
spot_img

സംസ്ഥാനത്തെ ലഹരി കടത്ത്;1681 പേർ പ്രധാന കണ്ണികൾ, പട്ടിക തയ്യാറാക്കി പോലീസ്,റെക്കോർഡടിച്ച് കണ്ണൂർ,162പേരെ കരുതൽ തടങ്കലിലാക്കാൻ ശുപാർശ

തിരുവനന്തപുരം : സംസ്ഥാനത്തെ ലഹരിക്കടത്ത് കേസിലെ പ്രധാന കണ്ണികളായ 1681 പേരുടെ പട്ടിക തയ്യാറാക്കി പോലീസ്.സംസ്ഥാനത്തേക്കുള്ള ലഹരി ഒഴുക്ക് തടയുന്നതിൻെറ ഭാഗമായി സ്ഥിരം കുറ്റവാളികളുടെ പട്ടികയാണ് പൊലീസ് തയ്യാറാക്കിയത്.ജില്ലാ പൊലിസ് മേധാവിമാരുടെ നേതൃത്വത്തിൽ ഇൻറലിജൻസിൻെറ കൂടി സഹായത്തോടെ അതീവ രഹസ്യമാക്കിയാണ് ഓരോ ജില്ലയിലും പട്ടിക തയ്യാറാക്കി കൈമാറിയത്.ജില്ലാതിരിച്ചുള്ള കണക്ക് അനുസരിച്ച് ഏറ്റവും കൂടുതൽ പേർ കണ്ണൂരിലാണ്. സംസ്ഥാനത്ത് ലഹരി കടത്തുകയും വിൽപ്പന നടത്തുകയും ചെയ്തതിന് പൊലീസും എക്സൈസും ആയിരക്കണക്കിന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.ഈ വർഷം ഒക്ടോബർ വരെയുള്ള കണക്കിൽ 24,779 പേരെ പൊലീസ് മാത്രം ലഹരി കേസിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രധാന ലഹരി കടത്തുകാരിൽ നിന്നും ചില്ലറ വിൽപ്പനയ്ക്കായി വാങ്ങുന്നവരും ക്യാരിയർമാരുമെല്ലാം ഇതിൽ ഉള്‍പ്പെടും.

എന്നാൽ സംസ്ഥാനത്ത് ലഹരിമാഫിയെ നിയന്ത്രിക്കുന്നുവെന്ന് കണ്ടെത്തിയവരുടെ പട്ടികയാണ് പ്രത്യേകം തയ്യാറാക്കിയത്. ലഹരി കടത്തുകാരിൽ 162 പേരെ കരുതൽ തടങ്കലിൽ വയ്ക്കാനുള്ള ശുപാർശ പൊലീസ് സർക്കാരിന് നൽകിവൻതോതിൽ ലഹരി കടത്തി വിൽപ്പന നടത്തുന്നവർ, നിരവധി പ്രാവശ്യം ലഹരി കേസിൽ ഉള്‍പ്പെടുന്നവർ, രാജ്യാന്തര ബന്ധമുള്ളവർ എന്നീ വിഭാഗത്തിൽപ്പെട്ടവരെയാണ് പ്രത്യേകപട്ടികയിൽ ഉല്‍പ്പെടുത്തിയത്. 1681 പേരുടെ പട്ടികയാണ് ക്രമസമാധാന ചുമതലയുള്ള എഡിപിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയത്. നാ‍ർക്കോട്ടിക് നിയമ പ്രകാരം പട്ടികയിലുള്ള 162 പേരെ കരുതൽ തടങ്കലിൽ പാർപ്പിക്കാനുള്ള നടപടി തുടങ്ങി.

Related Articles

Latest Articles