Tuesday, January 6, 2026

മംഗളൂരു സ്‌ഫോടനം;തെളിവുകളും മൊഴികളും രേഖകളും എൻഐഎയ്ക്ക് കൈമാറി പോലീസ്

ബംഗളൂരു:മംഗളൂരു സ്‌ഫോടന കേസുമായി ബന്ധപ്പെട്ട തെളിവുകളും മൊഴികളും രേഖകളും എൻഐഎയ്ക്ക് കൈമാറി കർണാടക പോലീസ്. പോലീസിൽ നിന്നും കേസ് അന്വേഷണം ഔദ്യോഗികമായി ഏറ്റെടുത്തതായി കഴിഞ്ഞ ദിവസം എൻഐഎ വ്യക്തമാക്കിയിരുന്നു.ശനിയാഴ്ച രാവിലെ ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കിയതോടെയാണ് രേഖകൾ എല്ലാം പോലീസ് ഔദ്യോഗികമായി കൈമാറിയത്.

നിലവിൽ ആശുപത്രിയൽ ചികിത്സയിൽ കഴിയുന്ന പ്രതി മുഹമ്മദ് ഷാരിഖ് സുഖം പ്രാപിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചതായി മംഗളൂരു പോലീസ് കമ്മീഷണർ എൻ ശശികുമാർ പറഞ്ഞു. കേസ് ഏറ്റെടുത്തതിന്റെ ഭാഗമായി ഷാരിഖിൽ നിന്നും എൻഐഎ മൊഴിയെടുത്തു. കഴിഞ്ഞ 10 ദിവസമായി ഷാരിഖ് ആശുപത്രിയിൽ ചികിത്സയിലാണ്. നിലവിൽ ഷാരിഖ് ആരോഗ്യവാനാണെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന ഓട്ടോ ഡ്രൈവറും സുഖം പ്രാപിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.കേസുമായി ബന്ധപ്പെട്ട തെളിവുകൾ, മൊഴികൾ, മറ്റ് രേഖകൾ എന്നിവ എൻഐഎയ്‌ക്ക് കൈമാറാൻ സംസ്ഥാന പോലീസ് മേധാവിയിൽ നിന്നും നിർദ്ദേശം ലഭിച്ചു. ഇത് പ്രകാരം രേഖകൾ കൈമാറി. സംഭവത്തിൽ എൻഐഎ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Latest Articles