Friday, May 3, 2024
spot_img

മൂന്ന് വർഷമായി കണ്ടിട്ട്! ബെംഗളൂരുവിൽ എഞ്ചിനീയിറിംഗ് പഠിക്കാൻ പോയതാണ്; അവൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം; പ്രതികരണവുമായി മംഗളൂരു സ്‌ഫോടനക്കേസ് പ്രതി താഹയുടെ മാതാവ്

ശിവമോഗ: മംഗളൂരു സ്‌ഫോടനക്കേസുമായി പോലീസ് അന്വേഷിക്കുന്ന പ്രതിയായ അബ്ദുൾ മദീൻ താഹയെ കഴിഞ്ഞ മൂന്ന് വർഷമായി കണ്ടിട്ടില്ലെന്ന് കുടുബം. ബെംഗളൂരുവിൽ നിന്ന് മൂന്ന് വർഷം മുമ്പാണ് താഹയെ കാണാതാകുന്നത്. പിന്നീട് അവനെ കണ്ടിട്ടില്ല. എവിടെയാണെന്നറിയില്ലെന്നും താഹയുടെ മാതാവും പറഞ്ഞു.

ബെംഗളൂരുവിൽ എഞ്ചിനീയിറിംഗ് പഠിച്ച വ്യക്തിയാണ് താഹ. പഠനശേഷം ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്നു. പിന്നെ കാണാതായി. എന്തെങ്കിലും തെറ്റ് താഹ ചെയ്തിട്ടുണ്ടെങ്കിൽ തീർച്ചയായും അവൻ ശിക്ഷിക്കപ്പെടണമെന്നും താഹയുടെ കുടുംബം എൻ ഐ എ-യോട് പറഞ്ഞു.

29-കാരനായ താഹ ഏറ്റവും മൂത്ത മകനാണ്. അവന് ഒരു സഹോദരനും സഹോദരിയുമുണ്ട്. കുടുംബത്തിൽ എല്ലാവരോടും വലിയ സ്‌നേഹമായിരുന്നു. എന്തിനാണ് അവൻ ഈ തെറ്റെല്ലാം ചെയ്യുന്നതെന്ന് മനസിലാകുന്നില്ല. അവനെക്കുറിച്ച് ഓർത്ത് ദുഃഖിക്കാത്ത ദിവസമില്ല. അവന്റെ തിരോധാനം ഏറെ സങ്കടത്തിലാഴ്‌ത്തിയെന്നും താഹയുടെ മാതാവ് പറഞ്ഞു. മംഗളൂരുവിൽ നടന്ന ഓട്ടോ സ്‌ഫോടനത്തിന്റെ ആസൂത്രകരിൽ ഒരാളാണ് അബ്ദുൾ മജീദ് താഹ. ഇയാൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.

Related Articles

Latest Articles