Tuesday, September 22, 2026

ബലൂചിസ്ഥാനിൽ പാക് സൈന്യത്തിന്റെ നരവേട്ട ! സ്ത്രീകളും കുട്ടികളുമടക്കം 92 പേരെ കൂട്ടക്കൊല ചെയ്തു ! ജനരോഷത്തിൽ 15 പാക് സൈനികർ കൊല്ലപ്പെട്ടു

ക്വറ്റ: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ പാക് സൈന്യം നടത്തിയ വെടിവയ്പ്പിൽ സാധാരണക്കാരും കുട്ടികളുമടക്കം 92 പേർ കൊല്ലപ്പെട്ടു.അതേസമയം കൊല്ലപ്പെട്ടത് ഭീകരർ ആണെന്നാണ് പാക് സൈന്യത്തിന്റെ വാദം. ജനരോഷത്തിൽ 15 പാക് സൈനികർക്കും ജീവൻ നഷ്ടമായിട്ടുണ്ട്. കൊല്ലപ്പെട്ടവർ ബലൂച് ലിബറേഷൻ ആർമി പ്രവർത്തകരാണെന്ന് സൈന്യം പ്രതികരിച്ചു.

സംഘർഷത്തിനിടെ മസ്തൂങ് ജില്ലയിലെ ഒരു ജയിലിൽ നിന്ന് മുപ്പതിലധികം തടവുകാർ രക്ഷപ്പെട്ടിട്ടുണ്ട്. റെയിൽ പാളങ്ങൾ തകർത്തതിനെ തുടർന്ന് പ്രവിശ്യയിൽ നിന്നുള്ള ട്രെയിൻ സർവീസുകൾ പാകിസ്ഥാൻ റെയിൽവേ നിർത്തിവെച്ചിരിക്കുകയാണ്. അതേസമയം, ബലൂച് ലിബറേഷൻ ആർമിക്ക് ഇന്ത്യയുടെ പിന്തുണയുണ്ടെന്ന് പാകിസ്ഥാൻ ആഭ്യന്തര മന്ത്രി മോഹ്സിൻ നഖ്‌വി ആരോപിച്ചു. എന്നാൽ ഈ ആരോപണങ്ങൾ ഇന്ത്യ നേരത്തെ തന്നെ നിഷേധിച്ചിട്ടുള്ളതാണ്. നിലവിൽ പ്രവിശ്യയിലെ എല്ലാ ആശുപത്രികളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

Related Articles

Latest Articles