Tuesday, September 22, 2026

മുതിര്‍ന്ന കോണ്‍ഗ്രസ് വനവാസി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ മണിക്‌റാവു ഗാവിത് അന്തരിച്ചു

നാസിക്: മുതിര്‍ന്ന കോണ്‍ഗ്രസ് വനവാസി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ മണിക്‌റാവു ഗാവിത് അന്തരിച്ചു. 87 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് നാസിക്കിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗിന്റെ കീഴില്‍ ആഭ്യന്തര സഹമന്ത്രിയായും പിന്നീട് സാമൂഹികനീതി സഹമന്ത്രിയായും ഗാവിത് സേവനം അനുഷ്ഠിച്ചു. 1981 മുതല്‍ 2009 വരെ തുടര്‍ച്ചയായി ഗോത്രവര്‍ഗ്ഗ ആധിപത്യമുള്ള നന്ദുര്‍ബാര്‍ ജില്ലയില്‍ നിന്ന് ഒമ്പതു തവണ തിരഞ്ഞെടുക്കപ്പെട്ടു.

കോണ്‍ഗ്രസില്‍ ടിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് മകന്‍ ഭരത് 2019ല്‍ ബിജെപിയില്‍ ചേര്‍ന്നു. ഇഗത്പുരിയില്‍ രണ്ടുതവണ എംഎല്‍എയായ മകള്‍ നിര്‍മ്മല ശിവസേനയില്‍ ചേര്‍ന്നെങ്കിലും പരാജയപ്പെട്ടു.

Related Articles

Latest Articles