Friday, May 24, 2024
spot_img

അംബുജ സിമന്റ്‌സിൽ 20,000 കോടി രൂപ നിക്ഷേപിക്കാൻ അദാനി

മുംബൈ: അംബുജ സിമന്റ്‌സ് ലിമിറ്റഡിന്റെയും എസിസി ലിമിറ്റഡിന്റെയും ഏറ്റെടുക്കൽ വിജയകരമായി പൂർത്തിയാക്കി അദാനി ഗ്രൂപ്പ്. അംബുജയിലെയും എസിസിയിലെയും ഹോൾസിമിന്റെ ഓഹരികൾ ഏറ്റെടുക്കുന്നതിനൊപ്പം രണ്ട് സ്ഥാപനങ്ങളിലും ഓപ്പൺ ഓഫറും ഇതിനൊപ്പം ഉൾപ്പെടുന്നു.

അംബുജ സിമന്റ്‌സിനും എസിസിക്കും ഹോൾസിം ഓഹരിയുടെയും ഓപ്പൺ ഓഫർ മൂല്യം 6.5 ബില്യൺ ഡോളറാണ്, അതിനാൽ തന്നെ ഇത് അദാനിയുടെ എക്കാലത്തെയും വലിയ ഏറ്റെടുക്കലായി മാറുന്നു.

ഇടപാടിന് ശേഷം അദാനിക്ക് അംബുജ സിമന്റ്‌സിൽ 63.15 ശതമാനവും എസിസിയിൽ 56.69 ശതമാനവും ഓഹരിയുണ്ടാകും. വിപണിയിൽ വളർച്ച നേടാൻ അംബുജയെ സഹായിക്കുന്നതിനായി വാറന്റുകളുടെ മുൻഗണനാ വിഹിതം വഴി അംബുജയിലേക്ക് 20,000 കോടി രൂപ നിക്ഷേപിക്കുന്നതിന് അംബുജ സിമന്റ്‌സിന്റെ ബോർഡ് അംഗീകാരം നൽകിയിട്ടുമുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊർജ കമ്പനികളിലൊന്നായ അദാനി എന്റർപ്രൈസസ് പ്രീമിയം ഗുണനിലവാരമുള്ള ഗ്രീൻ സിമന്റ് നിർമ്മിക്കാൻ പദ്ധതി തയ്യാറാക്കുന്നതായി ഗൗതം അദാനി പറഞ്ഞു. നിലവിൽ, അംബുജ സിമന്റ്‌സിനും എസിസിക്കും 67.5 എംടിപിഎയുടെ സംയോജിത ഉൽപ്പാദന ശേഷിയുണ്ട്.

14 അന്താരാഷ്ട്ര ബാങ്കുകളിൽ നിന്ന് ലഭിച്ച 4.5 ബില്യൺ ഡോളറാണ് ഇടപാടിന് ധനസഹായം നൽകിയത്. ബാർക്ലേയ്‌സ് ബാങ്ക് പി‌എൽ‌സിയും ഡച്ച് ബാങ്ക് എജിയും അദാനി ഫാമിലിയുടെ ഉപദേശകരായി പ്രവർത്തിച്ചു,

Related Articles

Latest Articles