Tuesday, June 11, 2024
spot_img

കണ്ണുകളെ ഈറനണിയിച്ച് ഈ ചിത്രം; നാടിനെ നടുക്കിയ മണിപ്പൂര്‍ ഭീകരാക്രമണത്തിന് പിന്നിൽ ചൈനീസ് ബന്ധം ഉണ്ടെന്ന് സംശയിക്കുന്നതായി ഇന്റലിജെൻസ്

ദില്ലി; മണിപ്പൂർ അസം റൈഫിൾസ് ഓഫീസറും ഭാര്യയും മകനും ഉൾപ്പെടെ 7 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് ചൈനീസ് ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി ഇൻറലിജെൻസ് ഉദ്യോഗസ്ഥർ.

മുൻപ് മണിപ്പൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഓഫ് മണിപ്പൂരും (PLA) മണിപ്പൂര്‍ നാ ഗാ ഫ്രണ്ടും (MNPF) ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

എന്നാൽ പിഎൽഎ അംഗങ്ങൾക്ക് മ്യാൻമർ ക്യാമ്പുകളിൽ ചെവ്വ് ചൈനീസ് സൈന്യം പരിശീലനം നൽകിയതായി സംശയിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അവർക്ക് ആയുധങ്ങൾ വിതരണം ചെയ്തതായും സംശയിക്കപ്പെടുന്നുണ്ടെന്ന് നേതാക്കൾ വ്യക്തമാക്കി.

കൂടാതെ മണിപ്പൂർ അതിർത്തിയോട് ചേർന്നുള്ള ക്യാമ്പുകളുടെ ഡ്രോൺ വീഡിയോ ദൃശ്യങ്ങൾ രഹസ്യാന്വേഷണ ഏജൻസികൾ പിടിച്ചെടുത്തതായി വൃത്തങ്ങൾ കൂട്ടിച്ചേർത്തു. ചൈനീസ് സൈന്യത്തിന്റെ ഉന്നത നേതാക്കൾ ഈ ക്യാമ്പുകളിൽ ഉണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികൾ സംശയിക്കുന്നുണ്ട്.

എന്നാൽ തായ്‌വാനിലെയും ടിബറ്റിലെയും ചൈന വിരുദ്ധ ലോബിയുമായുള്ള ഇന്ത്യയുടെ ബന്ധത്തിൽ ബെയ്ജിംഗ് ഏറെ അസ്വസ്ഥരാണ്. മാത്രമല്ല വടക്കുകിഴക്കൻ മേഖലയിൽ ഇന്ത്യയ്‌ക്കെതിരായ വിഘടനവാദ സംഘടനകളെ പിന്തുണയ്ക്കാൻ ചൈന തയ്യാറെടുക്കുകയാണെന്നുള്ള റിപ്പോർട്ടുകളും നേരത്തേ ഉണ്ടായിരുന്നു. വടക്കുകിഴക്കൻ മേഖലയിലെ വിമത ഗ്രൂപ്പുകളെ മ്യാൻമർ സൈന്യവും പിന്തുണയ്ക്കുന്നുണ്ടെന്ന് ഇന്ത്യൻ ഏജൻസികൾ ഭയപ്പെടുന്നതായി ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.

അതേസമയം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്ന ഒരു ചിത്രമാണ് ഇപ്പോൾ ആളുകളെ കണ്ണീരണിയിക്കുന്നത്. ‘ഭംഗിയായി മടക്കിയ ഒരു ദേശീയപതാക പകരംവാങ്ങി – മണിപ്പൂർ ഭീകരാക്രമണത്തിൽ വീരമൃത്യു പുൽകിയ മകനെയും മരുമകളെയും പേരക്കുഞ്ഞിനെയും രാജ്യത്തിന് വിട്ടുകൊടുക്കുന്ന വൃദ്ധരായ മാതാപിതാക്കൾ ഛത്തീസ്ഗഢിൽ നിന്നുള്ള ദുഃഖഭരിതമായ കാഴ്ച. ‘എന്ന തലക്കെട്ടോടെയാണ് ചിത്രം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

നവംബർ 14 നായിരുന്നു മണപ്പൂരിലെ ചുരാചന്ദ്പൂർ ജില്ലയിലെ സെഹ്കനാനില്‍ ആക്രമണമുണ്ടായത്. അസം റൈഫിൾസ് 46-ാം യൂണിറ്റ് കമാൻഡിംഗ് ഓഫീസറായ വിപ്ലബ് ത്രിപാഥി, അദ്ദേഹത്തിൻ്റെ ഭാര്യ, ഏട്ട് വയസുള്ള മകൻ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് ജവാന്മാർ, വാഹനത്തിൻ്റെ ഡ്രൈവർ എന്നിവർക്കാണ് ഭീകരാക്രമണത്തിൽ ജീവൻ നഷ്ടമായത്.

Related Articles

Latest Articles