Monday, September 28, 2026

കുട്ടിയമ്മയാകാന്‍ വന്‍ മേക്കോവര്‍; മെലിഞ്ഞുണങ്ങിയതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി മഞ്ജു

ഓരോ സിനിമകള്‍ ഇറങ്ങുമ്പോഴും ആ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ക്ക് വേണ്ടി താരങ്ങള്‍ നടത്തുന്ന മേക്കോവറും മറ്റും പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്. അതുപോലെയാണ് കഴിഞ്ഞ ദിവസം ഇറങ്ങിയ ‘ഹോം’. വീട്ടകങ്ങളിലെ കഥ പറയുന്ന ഈ ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. പോസിറ്റീവായും നെഗറ്റീവായും ചര്‍ച്ചകള്‍ക്ക് വിധേയമായികൊണ്ടിരിക്കുന്ന ഹോമിലെ കഥാപാത്രങ്ങളായി ജീവിക്കുകയായിരുന്നു ഇന്ദ്രന്‍സും മഞ്ജുപ്പിള്ളയുമെന്ന് തോന്നും.

പ്രധാന കഥാപാത്രമായ കുട്ടിയമ്മയ്ക്കായി മഞ്ജുപ്പിള്ള നടത്തിയ മേക്കോവറാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. തടിച്ച ശരീരപ്രകൃതമുള്ള മഞ്ജുപ്പിള്ള ഈ സീരിയസ് കഥാപാത്രം ചെയ്യാനായി നന്നായി തന്നെ മെലിഞ്ഞിട്ടുണ്ട്. കഥാപാത്രത്തിന്റെ രൂപസാദൃശ്യത്തിനായി നന്നായി തന്നെ മഞ്ജു വര്‍ക്കൗട്ട് ചെയ്തുവെന്നാണ് അവരുടെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളില്‍ നിന്ന് മനസിലാകുന്നത്.85 കിലോയില്‍ നിന്ന് 64ലേക്ക് തന്റെ ശരീരഭാരം കുറച്ചതിന്റെ രഹസ്യവും അവര്‍ പങ്കുവെച്ചു.

പ്രോട്ടീന്‍ ഡയറ്റിലൂടെയാണ് അവര്‍ തടി കുറച്ചത്. സോയ ബീന്‍,കടല തുടങ്ങിയവ കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാണ് അവര്‍ ഡയറ്റ് പ്ലാന്‍ ചെയ്തതെന്നും തുറന്നുപറയുന്നു. ഓണത്തോട് അനുബന്ധിച്ച് താരത്തിന്റെ പോസ്റ്റില്‍ ഇക്കാലയളവിലുണ്ടായ രൂപമാറ്റം വ്യക്തമാക്കുന്ന പോസ്റ്റുകളും മഞ്ജു പങ്കുവെച്ചു. പോസ്റ്റില്‍ അഭിനന്ദനങ്ങള്‍ അറിയിച്ച് ആയിരക്കണക്കിന് ആളുകളാണ് മണിക്കൂറുകള്‍ക്കകം പോസ്റ്റിട്ടത്. ഇതിനൊക്കെ താന്‍ തന്റെ ഡയറ്റീഷ്യന്‍ മനീഷിനോട് നന്ദി പറയുന്നുവെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു

Related Articles

Latest Articles