Friday, May 17, 2024
spot_img

‘പോലീസിന് വേണ്ടത് മതേതര പ്രതിച്ഛായ’; താടി വെയ്ക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പോലീസുദ്യോഗസ്ഥൻ മുഹമ്മദ് ഫര്‍മാന്റെ ഹര്‍ജി തള്ളി അലഹബാദ് ഹൈക്കോടതി

ലക്‌നൗ: താടി വെയ്ക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊലീസുദ്യോഗസ്ഥന്റെ ഹര്‍ജി തള്ളി അലഹബാദ് ഹൈക്കോടതി. താടിവെച്ചതിന്റെ പേരില്‍ സേനയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട മുഹമ്മദ് ഫര്‍മാനാണ് കോടതിയെ സമീപിച്ചത്. കഴിഞ്ഞ വർഷം നവംബറിലാണ് മുഹമ്മദ് ഫര്‍മാനെ താടിവെച്ചതിന് സസ്‌പെന്‍ഡ് ചെയ്തത്. ഭരണഘടനയിലെ 25ാം വകുപ്പ് പ്രകാരം താടിവെക്കാന്‍ അവകാശമുണ്ടെന്നായിരുന്നു ഫര്‍മാന്‍ ഹര്‍ജിയില്‍ പറഞ്ഞത്. എന്നാല്‍ ഔദ്യോഗിക ഉത്തരവുകളുടെ ലംഘനമാണെന്നും ഭരണഘടനയുടെ അനുച്ഛേദം 25 പ്രകാരമുള്ള സംരക്ഷണം തേടാനാകില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് രാജേഷ് സിംഗ് ചൗഹാന്‍ അധ്യക്ഷനായ ബെഞ്ച് ഈ വാദം തള്ളുകയായിരുന്നു.

പോലീസ് ഉദ്യോഗസ്ഥര്‍ താടി വളര്‍ത്തുന്നത് വിലക്കി 2020 ഒക്ടോബര്‍ 26ന് സംസ്ഥാന ഡിജിപി സര്‍ക്കുലര്‍ ഇറക്കിയിരുന്നു.തുടർന്ന് മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട അനുച്ഛേദം 25 ചൂണ്ടിക്കാട്ടി താടിവളര്‍ത്താന്‍ അനുവദിക്കണമെന്ന ആവശ്യവുമായാണ് അച്ചടക്ക നടപടിക്കെതിരെ മുഹമ്മദ് കോടതിയെ സമീപിച്ചത്. ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചിട്ടും താടി വടിക്കാത്തത് ഡിജിപിയുടെ സര്‍ക്കുലറിന്റെ ലംഘനമെന്ന് ഹൈക്കോടതി ബെഞ്ച് ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിട്ടിട്ടുണ്ട്.

അതേസമയം മോശം പെരുമാറ്റം മാത്രമല്ല, ശിക്ഷാര്‍ഹവും കൃത്യ വിലോപവുമാണെന്നും കോടതി അഭിപ്രായപ്പെട്ടു. അച്ചടക്കമുള്ള സേനയിലെ അംഗം താടിവളര്‍ത്തുന്നതിന് അനുച്ഛേദം 25 പരിരക്ഷ നല്‍കുന്നില്ല.മാത്രമല്ല ‘ശരിയായ രീതിയില്‍ യൂണിഫോം ധരിക്കുന്നതിനും കാഴ്ചയില്‍ എങ്ങനെ വേണമെന്നും സംബന്ധിച്ച നിര്‍ദേശം പുറപ്പെടുവിക്കാന്‍ വിഷയത്തില്‍ ബന്ധപ്പെട്ടവര്‍ക്ക് അധികാരമുണ്ട്. ഒരു ഇടപെടലും നടത്താനാവില്ല’- കോടതി വിധിയില്‍ പറയുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles