ശ്രീകുമാര്‍ മേനോനും മഞ്ജുവാര്യരും തമ്മിലുള്ള ബന്ധം അലസാന്‍ കാരണം സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന സൂചന.മഞ്ജുവാര്യർ ലേഡി സൂപ്പർ സ്റ്റാറായത് ഉദാഹരണം സുജാതയെന്ന മാര്‍ട്ടിന്‍പ്രക്കാട്ട് നിര്‍മാതാവായ ചിത്രത്തിലൂടെയാണ്. ഈ കൊച്ചു ചിത്രം തിയേറ്ററുകളിൽ കത്തിപടർന്നപ്പോൾ മഞ്ജുവാര്യര്‍ക്ക് ഒറ്റയ്ക്ക് ചിത്രങ്ങൾ വിജയിപ്പിക്കാനാകുമെന്ന് സിനിമാ ലോകം തിരിച്ചറിഞ്ഞു. ഈ സിനിമയുമായി മഞ്ജുവാര്യര്‍ സഹകരിക്കുന്നതിനിടെയാണ് ശ്രീകുമാർ മേനോനും മഞ്ജുവും തമ്മിലെ സൗഹൃദത്തിൽ വിള്ളലുണ്ടാകുന്നത്.

