mankibath
ദില്ലി: മന്‍ കി ബാത്തില്‍ എറണാകുളം മുപ്പത്തടം സ്വദേശി നാരായണനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വേനല്‍കാലത്ത് പക്ഷിമൃഗാദികള്‍ക്ക് വെള്ളം നല്‍കുന്നതിനായി മണ്‍പാത്രങ്ങള്‍ സൗജന്യമായി വിതരണം ചെയ്യുന്നതിനെയാണ് പ്രധാനമന്ത്രി അഭിനന്ദിച്ചത്.
ജീവജലത്തിനൊരു മണ്‍പാത്രം പദ്ധതിയിലൂടെ ഒരു ലക്ഷത്തോളം മണ്‍പാത്രങ്ങള്‍ വിതരണം ചെയ്ത നാരായണന്‍ രാജ്യത്തിനാകെ പ്രചോദനമാണെന്ന് പ്രധാനമന്ത്രി പ്രശംസിച്ചു. ജീവജലത്തിന് ഒരു മണ്‍പാത്രം പദ്ധതി ഒന്‍പത് വര്‍ഷം മുന്നെയാണ് ആരംഭിച്ചത്. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് വിദേശ രാജ്യങ്ങളില്‍ പ്രിയമേറുകയാണെന്നും, നാനൂറ് ബില്യണ്‍ ഡോളര്‍ ചരക്ക് കയറ്റുമതിയെന്ന ചരിത്ര നേട്ടം രാജ്യം കൈവരിച്ചു കഴിഞ്ഞെന്നും മന്‍ കി ബാത്തിന്റെ എണ്‍പത്തിയേഴാം പതിപ്പില്‍ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
അതേസമയം, ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് വിദേശ രാജ്യങ്ങളില്‍ ആവശ്യം വര്‍ദ്ധിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 400 ബില്യണ്‍ ഡോളര്‍ ചരക്ക് കയറ്റുമതി എന്ന ചരിത്രം ഇന്ത്യ കൈവരിച്ചു. മന്‍ കി ബാത്തിന്റെ 87 -ാം പതിപ്പില്‍ ആയിരുന്നു പ്രധാന മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഈ വലിയ നേട്ടം ഇന്ത്യയുടെ കഴിവുകളെയും സാധ്യതകളെയും സൂചിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ :-
‘400 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി എന്ന ലക്ഷ്യം ഇന്ത്യ കൈവരിച്ചു. ഇത് ഇന്ത്യയുടെ കഴിവുകളെയും സാധ്യതകളെയും സൂചിപ്പിക്കുന്നു. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ ആവശ്യം ലോകത്ത് വര്‍ധിക്കുന്നു എന്നാണ് ഇതിന് അര്‍ത്ഥം. ഗവണ്‍മെന്റ് ഇ -മാര്‍ക്കറ്റ്പ്ലേസ് പോര്‍ട്ടല്‍ വഴി സര്‍ക്കാര്‍ സാധനങ്ങള്‍ വാങ്ങിയിട്ടുണ്ട്. ഏകദേശം 1.5 ലക്ഷം ചെറുകിട സംരംഭകര്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ സര്‍ക്കാരിന് നേരിട്ട് വില്‍ക്കുന്നുണ്ട്. നേരത്തെ, ഉന്നതരായ ആളുകള്‍ക്കാണ് സര്‍ക്കാരില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ കഴിയുന്നത്. എന്നാല്‍, സര്‍ക്കാറിന്റെ ഇ-മാര്‍ക്കറ്റ്പ്ലേസ് പോര്‍ട്ടലിലേക്ക് ഇത് മാറ്റിയിരുന്നു. എന്നാല്‍, ചെറുകിട സംരംഭകര്‍ക്ക് ഇത് പ്രയോജനം ചെയ്തു’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദില്ലി : ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജനുവരി 9ന് ചുമതലയേൽക്കും. സുപ്രീംകോടതി കൊളീജിയം നൽകിയ…
ഇസ്ലാമാബാദ് : കടകളിൽ പോയിന്റ് ഓഫ് സെയിൽ (POS) മെഷീനുകൾ നിർബന്ധമാക്കാനുള്ള പാക് സർക്കാരിന്റെ തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി കടയടപ്പ് സമരം…
വാഷിംഗ്ടൺ : നാസയുടെ അഭിമാനമായ ഗോദാർഡ് സ്പേസ് ഫ്ലൈറ്റ് സെന്ററിലെ ലൈബ്രറി അടച്ചുപൂട്ടുന്നു. 1959 മുതൽ ആഗോള ബഹിരാകാശ ഗവേഷണങ്ങളുടെ…
ദില്ലി : സിവിലിയൻ തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാകിസ്ഥാനും. 2008-ലെ കോൺസുലാർ ആക്സസ് കരാറിന്റെ ഭാഗമായി…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ അതിർത്തി നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാകിസ്ഥാൻ ഡ്രോൺ സ്ഫോടകവസ്തുക്കളും ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ .ഉപേക്ഷിച്ച്…
ദില്ലി : ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ വിപ്ലവം കുറിക്കാനൊരുങ്ങുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടവും സുരക്ഷാ പരിശോധനകളും…