Friday, May 17, 2024
spot_img

ഒമിക്രോണ്‍: അപകടസാധ്യതയുള്ള രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് ഏഴ് ദിവസത്തെ ഹോം ക്വാറന്റൈന്‍; അതീവ ജാഗ്രതയില്‍ ലോകരാഷ്ട്രങ്ങള്‍

ദില്ലി: കൊവിഡ് വകഭേദമായ ഒമിക്രോണ്‍ ആശങ്ക വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് അന്താരാഷ്ട്ര യാത്രാ മാനദണ്ഡങ്ങള്‍ പുതുക്കി. മിക്രോണ്‍ വകബേധം സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് 14 ദിവസം ക്വാറന്റീന്‍ നിര്‍ബന്ധമാക്കി. ഒമിക്രോണ്‍ വൈറസ് കൂടുതല്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ അടിയന്തര നടപടികള്‍ ആലോചിക്കാന്‍ ദില്ലി, മഹാരാഷ്ട്ര ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ ഇന്ന് ഉന്നത തല യോഗം ചേരും.

റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് നെഗറ്റീവാണെങ്കിലും ഏഴ് ദിവസം ക്വാറന്റൈനില്‍ കഴിയണം. എട്ടാം ദിവസം വീണ്ടും ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തണം. പരിശോധനക്ക് ശേഷം ഏഴ് ദിവസം വീണ്ടും ആരോഗ്യനില നിരീക്ഷിക്കണം. ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ നിരവധി രാജ്യങ്ങൾ സൗത്ത് ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള യാത്രക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ന്യൂസിലൻഡ് ഒമ്പത് സൗത്ത് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്ക് വിലക്ക് ഏർപ്പെടുത്തിയപ്പോൾ ജപ്പാൻ അതിർത്തികളിലെ നിയന്ത്രണം കർശനമാക്കിയിട്ടുണ്ട്

Related Articles

Latest Articles