Wednesday, December 17, 2025

താലികെട്ട് കഴിഞ്ഞ ഉടനെ ‘മൻ കി ബാത്ത്’; 100-ാം എപ്പിസോഡിന്റെ ശ്രോതാക്കളായി‌ നവദമ്പതികൾ

കൊച്ചി: വിവാഹ വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കി ബാത്തിന്റെ 100-ാം എപ്പിസോഡിന്റെ ശ്രോതാക്കളായി‌ വധൂവരന്മാരും അതിഥികളും. എറണാകുളം കരയോഗം കാവേരി ഹാൾ വിവാഹ വേദിയിലാണ് സംഭവം. അഖിലിന്റേയും അഞ്ജലിയുടേയും വിവാഹ വേദിയിലാണ് താലികെട്ടിന് പിന്നാലെ മൻ കി ബാത്ത് കേട്ടത്.

വധുവും വരനും താലികെട്ട് കഴിഞ്ഞ ഉടനെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം മൻ കി ബാത്ത് ശ്രവിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി ഗോപാലകൃഷ്ണന്റെ സഹോദരൻ ബി. മോഹൻ ദാസിന്റെ മകനാണ് അഖിൽ. തൃപ്പൂണിത്തറ ഉദയംപേരൂരിൽ ദിലീപ് കുമാറിന്റെ മകളാണ് അഞ്ജലി. ബിജെപി, ബിഎംഎസ് നേതാക്കളായ പി കെ കൃഷ്ണദാസ്, അഡ്വ. സി കെ സജി നാരായണൻ, സി ജി രാജഗോപാൽ, രമാദേവി തോട്ടുങ്കൽ, എറണാകുളം മണ്ഡലം ജനറൽ സെക്രട്ടറി വാസുദേവ് കമ്മത്ത് എന്നിവ സംബന്ധിച്ചു.

Related Articles

Latest Articles