പാലക്കാട്: പാലക്കാട് തിരുവിഴാംകുന്നിൽ പതിനാറുകാരിയെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നിൽ പ്രണയകലഹമെന്ന് മണ്ണാർക്കാട് ഡിവൈഎസ്പി. പെൺകുട്ടിയുമായി പ്രതി ജംഷീർ അടുപ്പത്തിലായിരുന്നു. ലൈംഗികാതിക്രമം ഉണ്ടായോ എന്ന് പരിശോധിച്ച ശേഷം കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും പോലീസ് അറിയിച്ചു. പ്രതിയും പെൺകുട്ടിയുമായി ഒരു കൊല്ലത്തിലേറെയായി അടുപ്പത്തിലായിരുന്നെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇരുവരും തമ്മിലുള്ള വാട്സാപ്പ് ചാറ്റ് കണ്ടെത്തിയതോടെ പെൺകുട്ടിയുടെ ബന്ധുക്കൾ ഇരുവരെയും താക്കീത് ചെയ്തിരുന്നു. എന്നാൽ ഇരുവരും രഹസ്യമായി ബന്ധം തുടർന്നെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം പുലർച്ചെയാണ് പ്രതി ജംഷീർ പെൺകുട്ടിയുടെ വീട്ടിലെത്തി അതിക്രമം കാണിച്ചത്. 16 കാരിയുടെ വായിൽ തുണി തിരുകി, കഴുത്തിൽ ഷാൾ കൊണ്ട് മുറുക്കുകയായിരുന്നു. ശബ്ദം കേട്ട് മുത്തശ്ശി എത്തിയത് കൊണ്ട് മാത്രമാണ് പെൺകുട്ടി രക്ഷപ്പെട്ടത്. മുത്തശ്ശിയെ ചവിട്ടി വീഴിത്തി വീട്ടിൽ നിന്നിറങ്ങിയോടിയ ജംഷീറിനെ രാത്രി തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പെൺകുട്ടിയ കൊല്ലുക തന്നെയായിരുന്നു ലക്ഷ്യമെന്നും പ്രതി കുറ്റം സമ്മതിച്ചുവെന്നും മണ്ണാർക്കാട് ഡിവൈഎസ്പി പറഞ്ഞു. പ്രതിക്കെതിരെ വധശ്രമം, അതിക്രമിച്ചു കയറൽ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

