Monday, October 5, 2026

സുഷമ സ്വരാജിനെതിരെ അര്‍ബന്‍ നക്‌സലുകള്‍ ഇട്ട പോസ്റ്റിന് പ്രോല്‍സാഹനം നല്‍കി മലയാള മനോരമ എഡിറ്റര്‍; സ്ഥാപനത്തിന്‍റെ നിലപാട് വ്യക്തമാക്കണമെന്ന് സോഷ്യല്‍ മീഡിയ

കോട്ടയം: മുന്‍ കേന്ദ്രമന്ത്രിയും സമാദരണീയയുമായ സുഷമ സ്വരാജിന്‍റെ നിര്യാണത്തിന് പിന്നാലെ അര്‍ബന്‍ നക്‌സലുകള്‍ ഇട്ട പോസ്റ്റിന് പ്രോല്‍സാഹനം നല്‍കി മലയാള മനോരമ എഡിറ്റര്‍ . സുഷമ സ്വരാജ് അന്തരിച്ച് മിനിട്ടുകള്‍ക്കുള്ളില്‍ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട വിഷം ചീറ്റുന്ന പോസ്റ്റിനാണ് മലയാള മനോരമയുടെ സോഷ്യല്‍ മീഡിയ എഡിറ്റര്‍ കെ ടോണി ജോസ് ലൈക്കടിച്ച് പ്രോല്‍സാഹിപ്പിച്ചിരിക്കുന്നത്.

മനോരമയുടെ സോഷ്യല്‍ മീഡിയയുടെ ഇടപെടലുകളെല്ലാം ടോണിയാണ് നടത്തുന്നത്. അതിനാല്‍, ഇത് മനോരമയുടെ നിലപാടാണോയെന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നുണ്ട്. വേണി എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് സുഷമാ സ്വരാജിനെ അപമാനിക്കുന്ന പോസ്റ്റ് വന്നത്.

”ഇനി സുഷമ സ്വരാജിനെ മാലാഖയാക്കുന്ന ലിബറല്‍ വെളുപ്പിക്കലിനായി കാത്തിരിക്കുന്നു ആത്യന്തികമായി അവര്‍ ഒരു സംഘിയാണ്. സംഘിന്റെ വെറുപ്പിന്റെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുക മാത്രമാണ് അവര്‍ ചെയ്തിട്ടുള്ളത്. മരിച്ചവരെ നല്ലത് പറയുന്ന ഔചിത്യം തല്‍ക്കാലം വേണ്ട” എന്നാണ് ഇവര്‍ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

ഈ നിലപാടാണ് മനോരമയുടെ സോഷ്യല്‍ മീഡിയ എഡിറ്റര്‍ ട്വിറ്ററില്‍ പ്രോല്‍സാഹിപ്പിച്ചത്. മനോരമയുടെ നിലപാടിനെതിരെ സോഷ്യല്‍ മീഡിയ ഒന്നടങ്കം രംഗത്തെത്തിയതോടെ ടോണി പോസ്റ്റിലെ ലൈക്ക് പിന്‍വലിച്ചിട്ടുണ്ട്. സുഷമാ സ്വരാജിനെതിരെയുള്ള ടോണി കെ ജോസിന്‍റെ നിലപാടാണോ മലയാള മനോരമയ്ക്കുമുള്ളതെന്ന് വ്യക്തമാക്കണമെന്ന് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു.

Related Articles

Latest Articles