റായ്പുർ: ഛത്തീസ്ഗഡിൽ വീണ്ടും മാവോയിസ്റ്റ് ആക്രമണം. ദന്തേവാഡയിലെ കിരൺദുളിൽ സംഘം ചേർന്നെത്തിയ കമ്യൂണിസ്റ്റ് ഭീകരർ മൂന്നു ട്രക്കുകളും മണ്ണുമാന്തി യന്ത്രവും അഗ്നിക്കിരയാക്കി. കിരൺദുളിലെ എസ്സാർ പ്ലാന്റിനു സമീപമായിരുന്നു സംഭവം. സ്വകാര്യ കോൺട്രാക്ടറുടെ വാഹനങ്ങളാണ് മാവോയിസ്റ്റുകൾ അഗ്നിക്കിരയാക്കിയത്.
പ്രദേശത്ത് ഇവർ നടത്തിവരുന്ന നിര്‍മാണ പ്രവര്‍ത്തനത്തിനെതിരായാണ് മാവോയിസ്റ്റുകളുടെ ആക്രമണം.
അമ്പതോളം മാവോയിസ്റ്റുകൾ സംഘംചേർന്നെത്തി ഡ്രൈവർമാരെയും ക്ലീനർമാരെയും ഭീഷണിപ്പെടുത്തി വാഹനങ്ങൾ കത്തിക്കുകയായിരുന്നു.

