Tuesday, January 6, 2026

മാവോവാദി അറസ്റ്റ്; പ്രതികൾക്കെതിരെ, പോലീസ് ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചു

കോഴിക്കോട്: പന്തീരങ്കാവില്‍ മാവോവാദി ബന്ധത്തിൽ പിടിയിലായ അലന്‍ ഷുഹൈബ്, താഹ ഫൈസല്‍ എന്നിവരുടെ ജാമ്യാപേക്ഷകളെ ഡിജിറ്റല്‍ തെളിവുകളും,റിപ്പോർട്ടുകളും ഉപയോഗിച്ച് പോലീസ് എതിർക്കുമെന്ന് സൂചന.

ഇരുവരുടെയും ഫെയ്സ്ബുക്ക് പേജിലെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചു. ദേശവിരുദ്ധപ്രസ്താവനകളും, ചിത്രങ്ങളും അടങ്ങിയ പോസ്റ്റുകള്‍ അടക്കം അന്വേഷണസംഘം ഹൈക്കോടതിയില്‍ നല്‍കുന്ന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തും. അലൻ ഷുഹൈബിന്റെ അലൻ മാമു എന്ന ഫേസബുക്ക് പേജിലെ ദേശവിരുദ്ധ പ്രസ്താവനകളെ കുറിച്ചുള്ള വിശദാംശങ്ങൾ തത്വമയി ന്യൂസ് കഴിഞ്ഞ ദിവസം പുറത്തു കൊണ്ടുവന്നിരുന്നു. വ്യാഴാഴ്ചയാണ് ഇരുവരുടെയും ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുക.

Related Articles

Latest Articles