Friday, September 25, 2026

കേരളാ പി.എസ്‌.സി; പിൻവാതിൽ നിയമനങ്ങളുടെ പറുദീസ..?

കേരളാ പി.എസ്‌.സി; പിൻവാതിൽ നിയമനങ്ങളുടെ പറുദീസ..?
കേരള പോലീസിൽ പിന് വാതിൽ നിയങ്ങളും പി എസ് സിയിൽ അട്ടിമറികളും നടക്കുന്നുണ്ട് എന്നതിന് കൂടുതൽ തെളിവുകൾ പുറത്തുവരികയാണ് ഇപ്പോൾ. കേവലം ഒരു കുത്തു കേസിൽ തുടങ്ങിയ അന്വേഷണമാണ് ഇപ്പോൾ കേരളാ പി എസ് സിയെയും അവരുടെ പരീക്ഷാ നടത്തിപ്പിനെയും പ്രതിക്കൂട്ടിലാക്കുന്ന തലത്തിലേക്ക് എത്തിയത്. ഈ കേസിൽ മൂന്നു പോലീസുകാര്‍ക്കെതിരേ കൂടി കേസെടുത്ത വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. എസ് എ പി ക്യാമ്പിലെ രതീഷ്, എബിന്‍ പ്രസാദ്, ലാലു രാജ് എന്നിവര്‍ക്കെതിരെയാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. ഇതോടെ ഈ കേസിൽ ഉൾപ്പെട്ട പോലീസുകാരുടെ എണ്ണം നാലായി.

Related Articles

Latest Articles