Thursday, January 1, 2026

ഫോറസ്റ്റ് ഐബിക്ക് സമീപം വീണ്ടും എട്ട് അംഗ മാവോയിസ്റ്റ് സംഘമെത്തി

വയനാട്: തിരുനെല്ലി ഫോറസ്റ്റ് ഐബിക്ക് സമീപം വീണ്ടും എട്ട് അംഗ മാവോയിസ്റ്റ് സംഘമെത്തി. പൊലീസും തണ്ടര്‍ബോള്‍ട്ടും സ്ഥലത്തെത്തി പരിശോധന നടത്തി. മാവോയിസ്റ്റുകള്‍ തിരുനെല്ലി കാട്ടിനുള്ളിലേക്ക് മാറിയതായാണ് പ്രാഥമിക വിവരം.

തലപ്പുഴയില്‍ ഇന്നലെ എത്തിയ അതേ സംഘമാണ് തിരുനെല്ലിയിലും എത്തിയത് എന്നാണ് സൂചന. സി പി ജലീലിന്റെ മരണത്തിന് പകരം ചോദിക്കുമെന്ന് പോസ്റ്ററൊട്ടിച്ച്‌ 24 മണിക്കൂറിനുള്ളിലാണ് വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. ഇന്നലെ രാത്രിയോടെ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാലംഗ ആയുധധാരികളാണ് തലപ്പുഴയില്‍ എത്തിയത്. രാത്രി 8 മണിയോടെ എത്തിയ സംഘം മുദ്രാവാക്യം വിളിച്ച്‌ ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തു.

Related Articles

Latest Articles