Saturday, June 8, 2024
spot_img

ഇ​ന്ത്യ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തെ രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്ക​രു​ത്: നി​തി​ന്‍ ഗ​ഡ്ക​രി

ദില്ലി : ബലാ​ക്കോട്ടി​ലെ ഭീ​ക​ര കേ​ന്ദ്ര​ങ്ങ​ള്‍​ക്കു​നേ​രെ ഇ​ന്ത്യ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തെ രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്ക​രു​തെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി.

വ്യോ​മ​സേ​ന​യു​ടെ ന​ട​പ​ടി​യെ തെര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധി​പ്പി​ക്ക​രു​തെ​ന്നും വ്യോ​മാ​ക്ര​മ​ണ​ത്തി​ന്‍റെ നേ​ട്ടം അ​വ​കാ​ശ​പ്പെ​ടാ​ന്‍ ആ​ര്‍​ക്കും ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ജ്യ​സു​ര​ക്ഷ പ​ര​മ പ്ര​ധാ​ന​മാ​ണ്. അ​തി​ല്‍ രാ​ഷ്ട്രീ​യം ക​ല​ര്‍​ത്തു​ന്ന​ത് ശ​രി​യ​ല്ല.

സൈ​നി​ക​രു​ടെ ര​ക്ത​സാ​ക്ഷി​ത്വ​ത്തി​ല്‍ സം​ശ​യം പ്ര​ക​ടി​പ്പി​ക്കു​ന്ന​വ​ര്‍ പാ​കി​സ്ഥാന്‍റെ ഭാ​ഷ​യി​ലാ​ണ് സം​സാ​രി​ക്കു​ന്നത്, രാ​ജ്യ​താ​ത്പ​ര്യ​ത്തി​ന് എ​തി​രാ​ണ് അ​വ​രു​ടെ നി​ല​പാ​ട്. രാ​ജ്യ​സു​ര​ക്ഷ​യു​ടെ വി​ഷ​യം വ​രു​മ്പോള്‍ എ​ല്ലാ​വ​രും ഒ​രേ സ്വ​ര​ത്തി​ല്‍ സം​സാ​രി​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related Articles

Latest Articles