Saturday, June 1, 2024
spot_img

തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാനാവശ്യപ്പെട്ട് വീണ്ടും മാവോവാദികളുടെ പോസ്റ്റര്‍; പോസ്റ്ററുകള്‍ പതിച്ചവരെ കണ്ടെത്താന്‍ കഴിയാതെ അധികൃതര്‍

പേരാവൂര്‍: തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാനാവശ്യപ്പെട്ട് വീണ്ടും മാവോവാദികളുടെ പോസ്റ്റര്‍. തിങ്കളാഴ്ച പുലര്‍ച്ചെ മുഴക്കുന്ന് പഞ്ചായത്തിലെ കാക്കയങ്ങാട് പാല ഗവ:സ്‌കൂള്‍ മതിലിലാണ് പോസ്റ്ററുകള്‍ കാണപ്പെട്ടത്.മുഴക്കുന്ന് പോലീസ് സ്ഥലത്തെത്തി ഇവ നീക്കം ചെയ്തു. തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കുക, ജനകീയ വിപ്ലവം ആയുധത്തിലൂടെ, ജലീലിന്റെ കൊലപാതകത്തിന് മറുപടി പറയിക്കും എന്നിങ്ങനെയാണ് പോസ്റ്ററുകളിലുള്ളത്.

കഴിഞ്ഞ ദിവസം പേരാവൂര്‍ ടൗണിനു സമീപവും സമാനമായ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മാവോവാദി ഭീഷണി നിലനില്ക്കുന്ന ഇരിട്ടി സബ് ഡിവിഷന് കീഴിലെ ആറളം, കേളകം പോലീസ് സ്റ്റേഷന്‍ പരിധികള്‍ക്ക് സമീപമുള്ള പ്രദേശങ്ങളിലാണ് തിരഞ്ഞെടുപ്പിന് തൊട്ടടുത്ത ദിവസങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. പേരാവൂര്‍, മുഴക്കുന്ന് സ്റ്റേഷന്‍ പരിധിയിലെ മിക്കയിടങ്ങളും നിരീക്ഷണ ക്യാമറകളുടെ വലയത്തിലാണെങ്കിലും പോസ്റ്ററുകള്‍ പതിച്ചവരെ കണ്ടെത്താന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.

Related Articles

Latest Articles