Monday, December 29, 2025

മഹാപ്രളയത്തിന് കാരണം ഡാമുകള്‍ ഒരുമിച്ച്‌ തുറന്നത്; പ്രളയം ബുദ്ധിമോശം കൊണ്ട് ഉണ്ടായതെന്ന്‌ ഡോ. ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്ത

കോഴഞ്ചേരി : കേരളത്തെ വിഴുങ്ങിയ മഹാപ്രളയത്തിന് കാരണം ഡാമുകള്‍ ഒരുമിച്ച്‌ തുറന്ന് വിട്ടതാണെന്ന് മാര്‍ത്തോമ്മാ സഭാദ്ധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്ത പറഞ്ഞു. 124-ാമത് മാരാമണ്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രളയം ബുദ്ധിമോശം കൊണ്ട് ഉണ്ടായതാണ്. പ്രകൃതിയെ അശാസ്ത്രീയമായി കൈകാര്യം ചെയ്തതിന്റെ ഫലമായിരുന്നു പ്രളയമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പ്രളയത്തിന് കാരണം പ്രവചനാതീത മഴയാണെന്ന് മാത്യു ടി.തോമസ് എം.എല്‍.എ പറഞ്ഞു. മര്‍ത്തോമാ സഭാദ്ധ്യക്ഷന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഡാമുകളുടെ സംഭരണ ശേഷിയുടെ പത്തിരട്ടിയിലധികം മഴയാണ് പ്രളയ ദിവസങ്ങളില്‍ പെയ്തതെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles