കൊച്ചി: മൂന്നാര്‍ പഞ്ചായത്തില്‍ മുതിരപ്പുഴയാറിന് സമീപം നടന്ന ഭൂമി കയ്യേറ്റത്തിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ദേവികുളം സബ് കളക്ടര്‍ ഡോ. രേണു രാജിന്‍റെ റിപ്പോര്‍ട്ട് എജിയുടെ ഓഫീസിന് കൈമാറി. റിപ്പോര്‍ട്ടില്‍ എസ് രാജേന്ദ്രന്‍ എംഎല്‍എയ്ക്കെതിരെയും പരാമര്‍ശമുണ്ട്. അനധികൃത നിര്‍മ്മാണം തുടര്‍ന്നത് എംഎല്‍എയുടെ സാന്നിധ്യത്തിലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു .

എന്നാല്‍ എംഎല്‍എക്കെതിരായ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ടിലില്ല. റവന്യൂ വകുപ്പിന്‍റെ അനുമതിയില്ലാതെ മൂന്നാറില്‍ നിര്‍മ്മാണം അനുവദിക്കരുതെന്നും നിയമവിരുദ്ധമായ നിര്‍‍മാണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണമെന്നും 2010ല്‍ ഹൈക്കോടതിയുടെ ഉത്തരവുണ്ട്. ഈ പശ്ചാത്തലത്തിലാണ് സബ് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കുന്നത്.