Thursday, September 24, 2026

മ​ര​ടി​ലെ ഫ്ലാ​റ്റ് നി​ര്‍​മാ​താ​ക്ക​ള്‍​ക്കെ​തി​രെ ക്രി​മി​ന​ല്‍ കേ​സെ​ടു​ക്കാ​ന്‍ തീ​രു​മാ​നം

തി​രു​വ​ന​ന്ത​പു​രം: മ​ര​ടി​ലെ ഫ്ലാ​റ്റ് നി​ര്‍​മാ​താ​ക്ക​ള്‍​ക്കെ​തി​രെ ക്രി​മി​ന​ല്‍ കേ​സെ​ടു​ക്കാ​ന്‍ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ല്‍ തീ​രു​മാ​നം. ഫ്ലാ​റ്റ് ഉ​ട​മ​ക​ള്‍​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​രം നി​ര്‍​മാ​താ​ക്ക​ളി​ല്‍​ നി​ന്ന് ഈ​ടാ​ക്കി ന​ല്‍​കാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.

മൂ​ന്ന് മാ​സ​ത്തി​ന​കം ഫ്ലാ​റ്റു​ക​ള്‍ പൊ​ളി​ച്ചു നീ​ക്കേ​ണ്ടി വ​രു​മെ​ന്ന​തി​നാ​ല്‍ ഫ്ലാ​റ്റു​ക​ള്‍ പൊ​ളി​ക്കു​ന്ന​തി​നു​ള്ള ക​ര്‍​മ പ​ദ്ധ​തി​ക​ള്‍ സു​പ്രീം​കോ​ട​തി​യെ അ​റി​യി​ക്കാ​നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി.

ഫ്ലാ​റ്റു​ട​മ​ക​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ പ​ദ്ധ​തി​ക​ള്‍ ത​യാ​റാ​ക്കാ​നും മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു. ‌‌മ​ര​ട് ഫ്ലാ​റ്റ് വി​ഷ​യം പ്ര​ധാ​ന അ​ജ​ണ്ട​യാ​യി​രു​ന്ന യോ​ഗ​ത്തി​ല്‍ സു​പ്രീം​കോ​ട​തി വി​ധി സം​ബ​ന്ധി​ച്ച തീ​രു​മാ​ന​ങ്ങ​ള്‍ ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

Related Articles

Latest Articles