Wednesday, December 17, 2025

മരട് ഫ്ലാറ്റ് പൊളിക്കൽ; നടപടികൾ സുപ്രീംകോടതി വിലയിരുത്തും

ദില്ലി: മരടിലെ അനധികൃത ഫ്ലാറ്റുകൾ പൊളിച്ചുമാറ്റാനുള്ള ഉത്തരവ് നടപ്പാക്കുന്നതിലെ പുരോഗതി ഇന്ന് സുപ്രീംകോടതി പരിശോധിക്കും. ഇതിനോടകം ഫ്ലാറ്റുകൾ പൊളിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയതടക്കം ഇതുവരെ കൈക്കൊണ്ട നടപടികൾ വിശദീകരിക്കുന്ന സത്യവാങ്മൂലം കേരള സര്‍ക്കാര്‍ കോടതിയിൽ സമര്‍പ്പിക്കും.

കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ എല്ലാ ഫ്ലാറ്റുടമകൾക്കും 25 ലക്ഷം രൂപവീതം വിതരണം ചെയ്യാൻ കോടതി ഉത്തരവിട്ടിരുന്നു. ഉത്തരവ് പ്രകാരം എത്ര ഫ്ലാറ്റുടമകൾക്ക് തുക നൽകി എന്നതടക്കമുള്ള കാര്യങ്ങളും കോടതി പരിശോധിക്കും. ഇതോടൊപ്പം ഫ്ലാറ്റ് നിര്‍മ്മാതാക്കൾ നൽകിയ ഹര്‍ജികളും നടപടികളിലെ വീഴ്ച ചൂണ്ടിക്കാട്ടി മേജര്‍ രവി നൽകിയ ഹര്‍ജിയും കോടതിക്ക് മുമ്പിലുണ്ട്.

Related Articles

Latest Articles