Monday, December 22, 2025

ഇന്ത്യാഗേറ്റിൽ സുഭാഷ്ചന്ദ്രബോസിന് മാർബിളിൽ തീർത്ത പ്രതിമ; പ്രതിമ അനാച്ഛാദനം സെപ്റ്റംബർ 8 ന് ; പ്രതിമ സമർപ്പിക്കുന്നത് പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യാഗേറ്റിൽ നേതാജിയുടെ പൂർണ്ണകായ പ്രതിമ അനാച്ഛാദനം സെപ്റ്റംബർ 8-ന്.പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രതിമ അനാച്ഛാദനം ചെയ്യുന്നത് . മാർബിൾ നിർമ്മിതമാണ് പൂർണ്ണകായ പ്രതിമ. ഇന്ത്യാ ഗേറ്റിലെ മേലാപ്പിന് താഴെയാകും പ്രതിമ സ്ഥാപിക്കുക.

നിലവിലുള്ള ഹോളോംഗ്രം പ്രതിമയ്‌ക്ക് പകരമാണ് മാർബിൾ പ്രതിമ നിർമ്മിച്ചത്. ഏകദേശം 30 അടി ഉയരത്തിലുള്ള പ്രതിമ അരുൺ യോഗിരാജ് ആണ് നിർമ്മിച്ചിരിക്കുന്നത്. പ്രതിമയ്‌ക്ക് 90 ടൺ ഭാരമുണ്ട്. ജനുവരിയിലാണ് ഇന്ത്യാ ഗേറ്റിന് താഴെ നേതാജിയുടെ മഹത്തായ പ്രതിമ സ്ഥാപിക്കുമെന്ന പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയത്.

രാജ്യം നേതാജിയോട് ഏറെ കടപ്പെട്ടിരിക്കുന്നതായും പ്രതിമ അദ്ദേഹത്തിനോടുള്ള കടംവീട്ടലാണെന്നും മോദി സൂചിപ്പിച്ചിരുന്നു.

Related Articles

Latest Articles