Friday, May 17, 2024
spot_img

ഓഹരി വിപണിക്കും കൊറോണ ബാധ

മുംബൈ : കൊറോണ ഭീതിയില്‍ ഇന്ത്യന്‍ ഓഹരി വിപണി കൂടുതല്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. സെന്‍സെക്സ് 2913 പോയിന്റ നഷ്ടത്തിലെത്തി. നിഫ്റ്റി 9,600നു താഴെയെത്തി. കൊവിഡ് 19നെ ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഈ തകര്‍ച്ച. ഒന്‍പത് ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഇപ്പോള്‍ വിപണിയില്‍ ഉണ്ടായിരിക്കുന്നത്.

സെന്‍സെക്സ് 2913.06 പോയിന്റ് (8.16%) നഷ്ടത്തില്‍ 32,784.34ലും നിഫ്റ്റി 866.95 പോയിന്റ് താഴ്ന്ന് 9,591.45ലുമെത്തി. ഇന്ത്യന്‍ വിപണിയില്‍ 157 ഓഹരികള്‍ നേട്ടമുണ്ടാക്കിയതപ്പോള്‍ 2133 ഓഹരികള്‍ തകര്‍ന്നടിഞ്ഞു. 72 ഓഹരികള്‍ മാറ്റമില്ലാതെ നിലകൊണ്ടു.ആക്സിസ് ബാങ്ക്, എസ്.ബി.ഐ, ഹീറോ മോട്ടോകോര്‍പ്, ഐടിസി, എം.ആന്റ്എം, ബജാജ് ഓട്ടോ, ടൈറ്റാന്‍ എന്നിവ സെന്‍സെക്സില്‍ ഏറ്റവും നഷ്ടം നേരിട്ടവയാണ്..

അതോടൊപ്പം യുകെ ഒഴികെയുളള എല്ലാ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ക്ക് യാത്രാ വിലക്ക് യുഎസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മിക്ക രാജ്യങ്ങളും യാത്രാ വിലക്കുകള്‍ ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയും ഒരു മാസത്തേയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം ആഗോള തലത്തില്‍, വരുന്ന ഒരു മാസത്തേയ്ക്ക് , സമ്പദ് വ്യവസ്ഥകളെ നിശ്ചലമാക്കും എന്ന ആശങ്കയാണ് ഓഹരി വിപണികളിലും കാണുന്നത്. ആഗോള വിപണിയില്‍ എണ്ണവില ഇടിഞ്ഞതും രൂപയുടെ മൂല്യത്തകര്‍ച്ചയും മറ്റൊരു കാരണമാണ്.

Related Articles

Latest Articles